പ്രതീകാത്മക ചിത്രം 
Health

ലോകത്തെ പിടിച്ചുകുലുക്കാന്‍ മറ്റൊരു മഹാമാരി വരുമോ?, എന്താണ് ഡിസീസ് എക്‌സ്?; ലോകനേതാക്കള്‍ തിരക്കിട്ട ചര്‍ച്ചയില്‍ 

കോവിഡ് മഹാമാരി തീര്‍ത്ത ദുരിതത്തില്‍ നിന്ന് കരകയറി വരികയാണ് ലോകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി തീര്‍ത്ത ദുരിതത്തില്‍ നിന്ന് കരകയറി വരികയാണ് ലോകം. അതിനിടെ, വീണ്ടും മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന മുന്നറിയിപ്പില്‍ ലോകനേതാക്കളും ശാസ്ത്രജ്ഞരും യോഗം ചേര്‍ന്ന് ഇതിനെ നേരിടുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് തുടക്കമിട്ടു. അജ്ഞാത രോഗത്തിന് ഡിസീസ് എക്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലാണ് നേതാക്കള്‍ അവരുടെ ആശങ്കകള്‍ പങ്കുവെച്ചത്.

മഹാമാരിക്ക് കാരണമാകുമെന്ന് കരുതുന്ന രോഗാണു ഇപ്പോഴും അജ്ഞാതമാണ്. ഈ രോഗാണു പരത്തുന്ന പകര്‍ച്ചവ്യാധി മറ്റൊരു മഹാമാരിക്ക് ഇടയാക്കിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബോധവത്കരണ പരിപാടികളുടെ ഭാഗമായി എബോള, സിക വൈറസ് എന്നി മാരക രോഗങ്ങളുടെ പട്ടികയില്‍ ഇതിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 

ഇതിനകം ദശലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുകയും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്ത കോവിഡ് -19 നേക്കാള്‍ വിനാശകരമായ ഒരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിനാണ് ഡിസീസ് എക്‌സ് എന്ന പേര് ഇതിന് നല്‍കിയത്. വരാനിരിക്കുന്ന ഭീഷണിയെ നേരിടുന്നതിനാണ് ലോകനേതാക്കള്‍ ലോക സാമ്പത്തിക ഫോറത്തില്‍ ഒത്തുകൂടിയത്. ഈ രോഗത്തെ നേരിടുന്നതിനുള്ള വഴികള്‍ക്ക് രൂപം നല്‍കാന്‍ ലക്ഷ്യമിട്ടാണ് യോഗം. ലോകാരോഗ്യ സംഘടന പല മാരക രോഗങ്ങള്‍ക്കും വേണ്ടി ഒരു ഗവേഷണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ മാരകമാകുന്ന തരത്തില്‍ ഇവയില്‍ ഏതെങ്കിലും പരിവര്‍ത്തനത്തിന് വിധേയമായാല്‍, അവ ഡിസീസ് എക്‌സ് ആയി മാറാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT