Liver cirrhosis  Meta Ai
Health

രാത്രി ഇടയ്ക്കിടെ ഉറക്കം വിട്ടെഴുന്നേൽക്കാറുണ്ടോ? കരൾ പരിശോധിക്കാൻ നേരമായെന്ന് സൂചന

കരൾ രോ​ഗങ്ങളുള്ള 60 മുതൽ 80 ശതമാനം രോ​ഗികളിലും ഇൻസോമിയ, ഉറക്കക്കുറവ്, പകൽ ഉറക്കം പോലുള്ള ലക്ഷണങ്ങൾ പ്രകടമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

രളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തെ പലതരത്തിൽ ബാധിക്കാം. കരൾ രോ​ഗികളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് രാത്രിയിലെ ഉറക്കക്കുറവും ഉറക്കം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകളും. പകൽ സമയത്ത് ഇവർക്ക് അമിതമായ ഉറക്കം അനുഭവപ്പെടുകയും ചെയ്യാം.

കരൾ രോ​ഗങ്ങളുള്ള 60 മുതൽ 80 ശതമാനം രോ​ഗികളിലും ഇൻസോമിയ, ഉറക്കക്കുറവ്, പകൽ ഉറക്കം പോലുള്ള ലക്ഷണങ്ങൾ പ്രകടമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം. അതായത്, അമിതമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കാം.

കരള്‍ രോഗികളില്‍ ഉറക്കം കുറയാനുള്ള ഘടകങ്ങള്‍

ഹെപ്പാറ്റിക് എൻസെഫലോപ്പതി (എച്ച് ഇ): കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതോടെ വിഷവസ്തുക്കൾ പുറന്തള്ളപ്പെടാതാവുകയും തലച്ചോറിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ.

മെലറ്റോണിൻ മെറ്റബോളിസം: കരൾ രോ​ഗമുള്ളവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം, മെലറ്റോണിൻ എന്ന ഹോർമോൺ ആണ്. കരൾ രോ​ഗമുള്ളവരിൽ മെലറ്റോണിന്റെ ഉൽപാദനം വ്യത്യാസപ്പെട്ടിരിക്കാം ഇത് ശരീരത്തിന്റെ സ്ലീപ് സൈക്കിൾ തകരാറിലാകും.

തെർമോൺഗുലേഷൻ മാറ്റങ്ങൾ: കരൾ രോഗികൾക്ക് പലപ്പോഴും ശരീര താപനില ക്രമീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, ഇത് സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തും.

ശരീര വീക്കം: കരൾ രോഗവുമായി ബന്ധപ്പെട്ട ശരീര വീക്കം ഉറക്ക-ഉണർവ് ചക്രത്തെ തടസപ്പെടുത്താം.

കരൾ രോഗമുള്ള രോഗികളിൽ ഉറക്ക തകരാറുകൾ പരിശോധിക്കേണ്ടത് പ്രധാനമാണ്.

ഉറക്കക്കുറവിനെ എങ്ങനെ നേരിടാം

  • ഉറങ്ങാന്‍ കൃത്യ സമയം പാലിക്കാം

  • ഇരുണ്ട മുറിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക.

  • ഉറങ്ങുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക.

  • മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പരിശീലിക്കുക.

  • വൈകുന്നേര സമയങ്ങളില്‍ കാപ്പി, ചായ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക.

  • മദ്യപാനം, പുകവലി എന്നിവ പരിമിതപ്പെടുത്തുക.

Liver cirrhosis: Studies show a strong and bidirectional link between liver disease and sleep disturbance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

SCROLL FOR NEXT