World Hypertension Day Pinterest
Health

ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം | World Hypertension Day

ശരീരത്തിലെ ജലാംശം ശരിയായി നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിനും മെച്ചപ്പെട്ട രക്തയോട്ടത്തിനും വളരെ പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

യർന്ന രക്തസമ്മർദം ഇന്ന് ലോകത്ത് ഏറ്റവും സാധാരണമായ ഒരു ജീവിതശൈലി രോ​ഗമായി മാറിയിരിക്കുകയാണ്. ഹൃദ്രോ​ഗങ്ങളുടെ മൂല കാരണങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദം. ലോകത്ത് ഏതാണ്ട് 128 കോടി ജനങ്ങളാണ് ഉയർന്ന രക്തസമ്മർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന് പ്രാധാന്യവും ഏറുകയാണ്. എല്ലാവർഷവും മെയ് 17നാണ് ഹൈപ്പർടെൻഷൻ ദിന ആചരിക്കുന്നത്. ഭക്ഷണരീതി, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ എന്നിവ പോലെ തന്നെ ശരിയായ അളവിൽ വെള്ളം കുടിക്കാത്തതും രക്തസമ്മർദ്ദത്തെ ബാധിക്കാം. ശരീരത്തിലെ ജലാംശം ശരിയായി നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിനും മെച്ചപ്പെട്ട രക്തയോട്ടത്തിനും വളരെ പ്രധാനമാണ്.

എന്നാൽ കൂടുതൽ വെള്ളം കുടിച്ചാൽ രക്തസമ്മർദം കുറയുമെന്ന പ്രചാരം ഇടയ്ക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. ഈ ധാരണ അബദ്ധമാണ്. ഉയർന്ന രക്തസമ്മർദമുള്ളവർ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം പരിശോധിക്കാം.

ഉയർന്ന രക്തസമ്മർദമുള്ളവർ എത്ര വെള്ളം കുടിക്കണം?

സാധാരണയായി ഒരു ആരോഗ്യവാനായ മുതിർന്ന വ്യക്തി ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ (ഏകദേശം 8–12 ഗ്ലാസ്) വെള്ളം കുടിക്കണം. എന്നാൽ ഉയർന്ന രക്തസമ്മർദ ഉള്ളവർക്കുള്ള ശരിയായ അളവ് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും:

  • പ്രായം

  • ശരീരഭാരം

  • കാലാവസ്ഥ

  • ശാരീരിക പ്രവർത്തനം

  • വൃക്കകളുടെ ആരോഗ്യം

  • ഉപയോഗിക്കുന്ന മരുന്നുകൾ

പൊതുവെ, സ്ത്രീകൾ: ഏകദേശം 2–2.2 ലിറ്ററും പുരുഷൻമാർ: ഏകദേശം 2.5–3 ലിറ്ററും കുടിക്കുന്നത് സുരക്ഷിതമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്ക രോ​ഗങ്ങൾ, അല്ലെങ്കിൽ ഡോക്ടർമാർ ദ്രാവക നിയന്ത്രണം നിർദേശിച്ചിട്ടുണ്ടെങ്കിൽ ഡോക്ടർ പറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കണം.

ജലാംശം കുറയുന്നത് ഉയർന്ന രക്തസമ്മ‍ർദത്തെ എങ്ങനെ ബാധിക്കും

  • രക്തത്തിന്റെ അളവ് കുറയാം.

  • സോഡിത്തിന്റെ സാന്ദ്രത ഉയരാം.

  • ഹൃദയത്തിന് സമ്മർദം വ‍ർധിക്കുന്നു.

  • ചിലരിൽ രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

  • മാത്രമല്ല, നിർജ്ജലീകരണം തലകറക്കം, ക്ഷീണം, വായ വരൾച്ച, മൂത്രത്തിന് കടുത്ത മഞ്ഞനിറം എന്നിവ ഉണ്ടാക്കും.

അമിതമായി വെള്ളം കുടിക്കുന്നത് അപകടമോ?

ഒറ്റയടിക്ക് ഒരു വലിയ അളവിൽ വെള്ളം കുടിക്കുന്നത് സോഡിയം അളവു കുറയാനും ഇടയാക്കും. ഇതിനെ ഹൈപ്പോനാട്രീമിയ (hyponatremia) എന്ന് വിളിക്കുന്നു. പകൽ സമയങ്ങളിൽ ഇടവിട്ടിടവിട്ട് ചെറിയ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ഉയർന്ന രക്തസമ്മർദമുള്ളവർക്കുള്ള ഹൈഡ്രേഷൻ ടിപ്സ്

  • രാവിലെ എഴുന്നേറ്റുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. രാത്രി മുഴുവൻ ഉണ്ടായ fluid loss നികത്താൻ ഇത് സഹായിക്കും.

  • ദാഹം തോന്നുന്നത് വരെ കാത്തിരിക്കരുത്. ദാഹം നിർജ്ജലീകരണത്തിന്റെ അവസാന ലക്ഷണമാണ്.

  • മധുര പാനീയങ്ങൾ ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ്, പായ്ക്ക് ചെയ്ത ജ്യൂസ് എന്നിവ ഉയർന്ന രക്തസമ്മർദത്തിനും ശരീരഭാരം കൂട്ടുന്നതിനും കാരണമാകും.

  • സോഡിയം എടുക്കുന്നത് കുറയ്ക്കുക. ഉപ്പു കൂടിയ ഭക്ഷണം കൂടുതൽ ദാഹം ഉണ്ടാക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും.

  • ഫ്രൂട്സും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക.

വെള്ളാംശം കൂടുതലുള്ള ഭക്ഷണങ്ങൾ:

  • തണ്ണിമത്തൻ

  • വെള്ളരിക്ക

  • ഓറഞ്ച്

  • തക്കാളി

ഉയർന്ന രക്തസമ്മർദം ഉള്ളവർക്ക് ജീവിതശൈതി മാറ്റങ്ങൾ

  • ദിവസവും 30 മിനിറ്റ് നടക്കുക.

  • സ്ട്രെസ് മാനേജ്മെന്റ് ചെയ്യുക.

  • കഫീൻ, മദ്യം എന്നിവ നിന്ത്രിക്കുക.

  • മതിയായ ഉറക്കം ഉറപ്പാക്കുക.

  • രക്തസമ്മർദം കൃത്യമായ ഇടവേളയിൽ പരിശോധിക്കുക.

World Hypertension Day: How much water should drink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി; വിജയ് തരംഗത്തിൽ പ്രമുഖർ തോറ്റതോടെ അണ്ണാമലൈയെ തിരികെ കൊണ്ടുവരാൻ നീക്കം

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT