64-year-old K.C. Chakkutty earns a degree decades after leaving school, inspiring youth. University of Calicut
Life

പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങി; 64-ാം വയസ്സില്‍ ബിരുദം നേടി ചാക്കുണ്ണി

തൃശ്ശൂര്‍ വിമല കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രനില്‍ നിന്ന് ചാക്കുണ്ണി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ സദസ്സിൽ വലിയ കയ്യടി ഉയർന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം പത്താം വയസ്സില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങിയ ആളാണ് കെ സി ചാക്കുണ്ണി. ഇപ്പോള്‍ സ്വന്തം സ്ഥാപനത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് പഠനം നടത്തി ബിരുദം നേടിയതിലൂടെ യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ് ഈ അറുപത്തിനാലുകാരന്‍.

തൃശ്ശൂര്‍ വിമല കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രനില്‍ നിന്ന് ചാക്കുണ്ണി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ സദസ്സിൽ വലിയ കയ്യടി ഉയർന്നു.

തൃശ്ശൂര്‍ അടാട്ട് കുണ്ടു കുളത്ത് ദീപ വുഡ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ചാക്കുണ്ണി. 1972 - ല്‍ തന്റെ പത്താം വയസ്സില്‍ ഇദ്ദേഹത്തിന് പഠനം നിര്‍ത്തേണ്ടി വന്നു.

കുറഞ്ഞ കൂലിക്ക് ജോലി ചെയ്ത് മടുത്തപ്പോള്‍ സ്വന്തമായി സ്ഥാപനം തുടങ്ങി. മക്കളായ ദീപയും റീബുവും ബിരുദ ധാരികളും വിവാഹിതരുമായപ്പോള്‍ ചാക്കുണ്ണി വീണ്ടും പഠനമോഹം പൊടിതട്ടിയെടുത്തു.

തുല്യതാ പരീക്ഷ വഴി 2016-ല്‍ ഏഴാം ക്ലാസ് ജയിച്ചു. പിന്നെ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു. ഒടുവില്‍ കാലിക്കറ്റിലെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജി നേടി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് ചേര്‍ന്നിട്ടുമുണ്ട്. ഭാര്യ ; ലിസി

Education news: 64-year-old K.C. Chakkunny earns a degree decades after leaving school, inspiring youth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT