summer car tips Pinterest
Life

വേനൽക്കാലത്ത് കാർ യാത്രയും ദുരിതം, കാറിൽ എസി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെയിലത്ത് കാർ പാർക്ക് ചെയ്യുമ്പോൾ ക്യാബിൻ ഊഷ്മാവ് ഉയരും.

Author : സമകാലിക മലയാളം ഡെസ്ക്

പുറത്തെ വെയിലും സുരക്ഷയും കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളെക്കാൾ കാർയാത്ര തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി. എന്നാൽ കടുത്ത വേനലിൽ കാർ യാത്രയും പൊള്ളിക്കും. വേനൽക്കാലത്ത് കാറിനുള്ളിലെ ചൂടുകുറയ്ക്കാനും എസിയുടെ ഉപയോഗം എങ്ങനെ വേണമെന്നും പരിശോധിക്കാം.

കാറിനകത്തെ ചൂടു കുറയ്ക്കാൻ ശ്രദ്ധിക്കാം

വെയിലത്ത് കാർ പാർക്ക് ചെയ്യുമ്പോൾ ക്യാബിൻ ഊഷ്മാവ് ഉയരും. ഇത് കാറിനുള്ളിൽ ആരോ​ഗ്യത്തിന് ഹാനികരമായ വാതകങ്ങൾ ഉണ്ടാക്കും. കാറിനുള്ളിലെ ചൂടുവായു എളുപ്പം പുറത്തുകളയുന്നതിന് വിൻഡോ ​ഗ്ലാസ് താഴ്ത്തിയിടാം. ശേഷം മറുവശങ്ങളിലെ ഡോർ അഞ്ചോആറോ തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. ഇത് കാറിനുള്ളിലെ ചൂടു ഒരു പരിധിവരെ കുറയ്ക്കും. മാത്രമല്ല, ഇതു ചെയ്യുമ്പോൾ പിന്നിലെ വിൻഡോ തുറന്നിടാതിരിക്കാനും ശ്രദ്ധിക്കണം.

എസി ഓൺ ചെയ്യുമ്പോൾ

എസിയില്ലാതെ വേനൽക്കാലത്ത് കാർ യാത്ര അസാധ്യമാണ്. ചൂടു കൂടുതലുള്ള കാലത്ത് എസി ഓൺ ചെയ്യുമ്പോൾ ആദ്യം കാർ സ്റ്റാർട്ട് ചെയ്ത ശേഷം എസി സ്വിച്ച് ഓൺ ചെയ്യുക. ഒപ്പം ബ്ലോവർ സ്വിച്ച് ഓൺ ചെയ്തു കൂട്ടി വയ്ക്കുക. അപ്പോൾ ചൂടുള്ള വായു തണുക്കും. ഇടയ്ക്കിടെ എസി റീസർക്കുലേഷൻ മോഡ് മാറ്റി ഫ്രഷ് എയർ മോഡിൽ ഇടാനും മറക്കരുത്.

റീസർക്കുലേഷൻ മോഡിൽ സ്ഥിരമായി ഇടുന്നത് ആരോഗ്യത്തിനു നന്നല്ല. കാരണം, ഈ മോഡിൽ അകത്തെ വായു തന്നെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. കാറിനുള്ളിലെ വായുവിനു പുറമേയുള്ള വായുവുമായി സമ്പർക്കം ഉണ്ടാകുന്നില്ല. അതിനാൽ വായുവിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. ഇടയ്ക്കിടെ ഫ്രഷ് എയർ മോഡിലേക്കിടുന്നത് കാറിനകത്തെ ഓക്സിജൻ ലെവൽ കുറയാതിരിക്കാൻ സഹായിക്കും.

പൊടി വില്ലനാകാം

ഇന്റീരിയർ എപ്പോഴും ക്ലീൻ ആയിരിക്കാൻ ശ്രദ്ധിക്കണം. പൊടിയും മറ്റും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ എസി ഓൺ ചെയ്യുമ്പോൾ ഈ പൊടിയും എസി വെന്റിലേക്കു ആഗിരണം ചെയ്യപ്പെടും. പൊടി കേറിയാൽ ഇവാപ്പറേഷൻ യൂണിറ്റ് അടഞ്ഞു പോകും. എസി ഫിൽറ്റർ ഉപയോഗിക്കുന്നത് ഒരുപരിധിവരെ പൊടി അടിയുന്നതു തടയും.

Car maintenance in summer tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT