പശുവിനെ ആക്രമിക്കുന്ന സിംഹം/ വിഡിയോ സ്ക്രീൻഷോട്ട് 
Life

സിംഹത്തിനൊക്കെ ഈ ചെറ്യേ കല്ലു മതി; വൈറല്‍ വിഡിയോ

സിംഹത്തെ തുരത്തി കർഷകൻ

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലായാലും നാട്ടിലായാലും സിംഹത്തെ പേടിക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഒരു നായയെ തുരത്തുന്നതു പോലെ ചെറിയൊരു കല്ലു കൊണ്ട് പേടിപ്പിച്ച് സിംഹത്തെ ഒരു കര്‍ഷകന്‍ തുരത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരികൂട്ടുന്നത്. 

ഗുജറാത്തിലെ ജൂനാ​ഗദ്ദിലാണ് സംഭവം. നടുറോഡില്‍ ഒരു പശുവിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് സിംഹം. ചെറുത്തു നില്‍ക്കുന്നുണ്ടെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായതോടെ വളരെ ദയനീയമായി പശു കരയുന്നുണ്ട്. അതിനിടെയാണ് കര്‍ഷകന്‍ വളരെ സാധാരണയായി നടന്നു വരുന്നത്. റോഡിന് സൈഡില്‍ നിന്നും ഒരു കല്ലെടുത്ത് എറിയാന്‍ ആഞ്ഞതോടെ സിംഹം പിടിവിട്ട് ഓടി രക്ഷപ്പെട്ടു. 

പിന്നാലെ വാഹനത്തില്‍ വന്നവരാണ് വിഡിയോ പകര്‍ത്തിയത്. വിവേക് കോതഡിയ എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിഡിയോ വളരെ വേഗം വൈറലായി. നിരവധി പേരാണ് കര്‍ഷകന്റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം