Smell in Fridge Pinterest
Life

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർ​ഗന്ധം; സിംപിളായി ഒഴിവാക്കാം, വീട്ടിൽ തന്നെ പരിഹാരമുണ്ട്

ഫ്രിഡ്ജ് വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുൻപ് സുരക്ഷയ്ക്കായി പവർ ഓഫ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും. ഭക്ഷണവും പച്ചക്കറികളുമൊക്കെ ഫ്രഷ് ആയി സൂക്ഷിക്കാനും ആരോ​ഗ്യ സംരക്ഷണത്തിനും ഫ്രി‍ഡ്ജ് ഒരു വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ നിരന്തരമായ ഉപയോ​ഗം മൂലം ഫ്രിഡ്ജിനുള്ളിൽ ദുർ​ഗന്ധം വരാനുള്ള സാധ്യതയുള്ളതിനാൽ, കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

ഫ്രിഡ്ജ് വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുൻപ് സുരക്ഷയ്ക്കായി പവർ ഓഫ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം ഭക്ഷണസാധനങ്ങൾ പുറത്തെടുക്കുമ്പോൾ കേടായവയും കാലാവധി കഴിഞ്ഞവയും തരംതിരിച്ച് ഒഴിവാക്കുക. ഉള്ളിലെ ഷെൽഫുകൾ കഴുകാനായി പുറത്തെടുക്കുമ്പോൾ, ഗ്ലാസ് ഷെൽഫുകൾ തണുത്തിരിക്കുകയാണെങ്കിൽ ഉടനെ ചൂടുവെള്ളം ഒഴിക്കരുത്; ഇത് ഗ്ലാസ് പൊട്ടിപ്പോകാൻ കാരണമാകും. ഇവ സാധാരണ താപനിലയിൽ എത്തിയ ശേഷം മാത്രം കഴുകുക.

ലളിതമായ മാർ​ഗങ്ങളിലൂടെ വളരെ എളപ്പത്തിൽ ഫ്രിഡ്ജിനുള്ളിലെ ദുർ​ഗന്ധം ഒഴിവാക്കാൻ സഹായിക്കും.

  • ഫ്രിഡ്ജിനുള്ളിൽ കടുത്ത ഗന്ധമുള്ള സോപ്പുകളോ ബ്ലീച്ചോ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത്തരം രാസവസ്തുക്കളുടെ മണം ഭക്ഷണത്തിലേക്ക് പടരാൻ സാധ്യതയുണ്ട്. പകരം, രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡ ഒരു ലിറ്റർ ചെറുചൂടുവെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്നത് അഴുക്കും ദുർഗന്ധവും നീക്കാൻ സഹായിക്കും. വിനാഗിരിയും വെള്ളവും കലർത്തിയ മിശ്രിതവും ഇതിനായി ഉപയോഗിക്കാം.

  • ഫ്രിഡ്ജിന്റെ വാതിലിലെ റബ്ബർ ഗാസ്കറ്റുകൾ വൃത്തിയാക്കാൻ പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നത് ഫ്രിഡ്ജ് കൃത്യമായി അടയാനും വൈദ്യുതി ലാഭിക്കാനും സഹായിക്കും.

  • പച്ചക്കറികൾ വെക്കുന്ന ഡ്രോയറുകളിൽ പേപ്പർ ടവലുകളോ തുണിയോ വിരിക്കുന്നത് അഴുക്ക് നേരിട്ട് ഷെൽഫുകളിൽ പറ്റുന്നത് ഒഴിവാക്കാൻ സഹായിക്കും.

  • ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഒരു ചെറിയ പാത്രത്തിൽ അല്പം ബേക്കിങ് സോഡയോ കോഫി പൗഡറോ വെക്കുന്നത് മികച്ച മാർഗ്ഗമാണ്.

  • സാധനങ്ങൾ അടുക്കി വെക്കുമ്പോൾ ‘ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്’ രീതി പിന്തുടരുന്നത് സാധനങ്ങൾ കേടായിപ്പോകുന്നത് ഒഴിവാക്കാൻ സഹായിക്കും. അതായത്, പഴയ സാധനങ്ങൾ മുന്നിലും പുതിയവ പിന്നിലും വെക്കുന്ന രീതിയാണിത്.

  • ആഴ്ചയിലൊരിക്കൽ ചെറിയ രീതിയിലും മാസത്തിലൊരിക്കൽ ഡീപ് ക്ലീനിങ്ങും നടത്തുന്നത് നിങ്ങളുടെ ഫ്രിഡ്ജിനെ എപ്പോഴും പുതുമയോടെ നിലനിർത്തും.

Fridge Cleaning tips: How to deep clean fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ സുരക്ഷിതമാക്കാന്‍ വ്യോമസേന വിമാനങ്ങള്‍?; അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

കണ്ണൂര്‍ സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുട്ടയേറ്; സിപിഎം ലോക്കല്‍ സെക്രട്ടറി കീഴടങ്ങി

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്

കരുത്ത് കൂട്ടാൻ 'ഇ ഡി'; 1,200 പേരെ കൂടി നിയമിക്കും, ഉത്തരവിറങ്ങി

SCROLL FOR NEXT