Induction Cooker Meta AI Image
Life

സുരക്ഷിതമാണ്, പക്ഷെ ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ മറക്കരുത്

അടുക്കളയിൽ സുരക്ഷിതമായി ഉപയോ​ഗിക്കാവുന്ന ഒരു ഉപകരണമാണ് ഇൻഡക്ഷൻ കുക്കർ.

സമകാലിക മലയാളം ഡെസ്ക്

ന്നത്തെ മോഡേൺ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ് ഇൻഡക്ഷൻ കുക്കർ. പെട്ടെന്നുള്ള പാചകത്തിനും ​ഗ്യാസ് ലാഭിക്കാനുമൊക്കെ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർ ധാരാളമാണ്. എന്നാൽ സ്ഥിരമായി ഇൻഡക്ഷൻ കുക്കറുകളെ ആശ്രയിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്.

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

  • കൂടുതൽ നേരം പാചകം ചെയ്യാൻ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്.  അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന്‌ മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

  • കുക്കറിൻ്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇന്‍ഡക്ഷന്‍ ബേസ് ഉള്ള പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ.

  • പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

ഇൻഡക്ഷൻ കുക്കറിൻ്റെ ഗുണങ്ങൾ

സുരക്ഷിതം

അടുക്കളയിൽ സുരക്ഷിതമായി ഉപയോ​ഗിക്കാവുന്ന ഒരു ഉപകരണമാണ് ഇൻഡക്ഷൻ കുക്കർ. വൈദ്യുതി ഉപയോ​ഗിച്ചാണ് ഇൻഡക്ഷൻ കുക്കർ പ്രവർത്തിക്കുന്നത്. ​ഗ്യാസ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പൊട്ടിത്തെറിക്കുമോ എന്ന പേടി വേണ്ട. പാചകം ചെയ്യുമ്പോൾ പുകയില്ലാത്തതിനാൽ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് വളരെ മികച്ചതാണ്. മാത്രമല്ല, പാത്രം വയ്ക്കുമ്പോൾ മാത്രമേ ഇൻഡക്ഷൻ കുക്കർ ഓൺ ആവുകയുള്ളൂ. കൂടാതെ സമയം സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും. അമിതമായി താപനില കൂടുമ്പോൾ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ്.

വൃത്തിയാൻ എളുപ്പം

ഗ്യാസ് അടുപ്പുകളെക്കാൾ എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാമെന്നതും ഇൻഡക്ഷൻ കുക്കറുകളുടെ മറ്റൊരു പ്രത്യേകതയാണ്. ഇൻഡക്ഷൻ കുക്കർ വൃത്തിയാക്കാൻ ഡിഷ് സോപ്പ്, ബേക്കിങ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്ത കുക്ക്ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം.

വില കുറവ്

​​ഗ്ലാസ്ടോപ്പ് ​ഗ്യാസ് അടുപ്പുകളെ അപേക്ഷിച്ച് ഇൻഡക്ഷൻ കുക്കറുകൾക്ക് വില കുറവാണ്. മാത്രമല്ല, വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.

How to use Induction Cooker

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്, ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി

ഏകദിനം ഭരിക്കാന്‍ രോഹിതും കോഹ് ലിയും; റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍, പട്ടിക ഇങ്ങനെ

'എല്ലാത്തിനും എന്റെ ഉത്തരം നീയാണ്'; വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി യഷിന്റെ ഭാര്യ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 30 lottery result

മസ്കത്തിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപക തസ്തികകളിൽ ഒഴിവ്; കൗൺസിലർമാർക്കും അവസരം

SCROLL FOR NEXT