Pilot Jobs 
Life

കോടികള്‍ വാരുന്ന പൈലറ്റുമാര്‍, ശമ്പളത്തില്‍ മുന്നില്‍ ആര് ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

2026ല്‍ വ്യോമയാന മേഖലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കിയ കമ്പനി ഏതാണ്? കണക്കുകള്‍ പറയുന്നത് ഖത്തര്‍ എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ക്ക് മറ്റ് എയര്‍ലൈന്‍ കമ്പനികളെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുവെന്നാണ്.

പരിചയസമ്പന്നരായ ക്യാപ്റ്റന്‍മാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ പ്രതിവര്‍ഷം 1.6 ദശലക്ഷം ഖത്തര്‍ റിയാല്‍ (ഏകദേശം 4.14 കോടി രൂപ) വരെ ശമ്പളം ലഭിക്കും. ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് അവരുടെ പരിചയം, നിയന്ത്രിക്കുന്ന വിമാനം, ഫ്‌ളൈയിങ് ടൈം എന്നിവയെ അടിസ്ഥാനമാക്കി പ്രതിവര്‍ഷം 660,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1.71 കോടി രൂപ) വരെ വരുമാനം ലഭിക്കും.

പൈലറ്റുമാര്‍ക്ക് ഹൗസിങ് സപ്പോര്‍ട്ട് , യാത്രാ ആനുകൂല്യങ്ങള്‍, മെഡിക്കല്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ട്രാന്‍സ്‌പോര്‍ട്ട് അസിസ്റ്റന്റ്, അന്താരാഷ്ട്ര യാത്രകളില്‍ ദക്ഷ്യ ദൈനംദിന ചെലവുകള്‍ക്കുള്ള അലവന്‍സുകള്‍, കുടുംബാംഗങ്ങള്‍ക്ക് യാത്ര ഇളവുകള്‍, ടാകസ് ഫ്രീ ശമ്പളം എന്നിവയും ലഭിക്കും.

ദോഹ ആസ്ഥാനമായ ഖത്തര്‍ എയര്‍വേയ്‌സ് യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Pilots who earn crores, who is at the top in terms of salary?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

യുവാക്കളുടെ പണത്തില്‍ താരങ്ങളായവര്‍, അവര്‍ ലാത്തിച്ചാര്‍ജ് നേരിടുമ്പോള്‍ മൗനം പാലിക്കുന്നത് ശരിയല്ല: പാര്‍വതി തിരുവോത്ത്

ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ തടങ്കലില്‍; പട്ടാളത്തില്‍ ചേരാന്‍ സമ്മർദ്ദമെന്ന് ഭാര്യ, രക്ഷപ്പെടുത്തണമെന്ന് മോദിയോട് അഭ്യര്‍ഥന

ഡല്‍ഹി അപകടത്തില്‍ മരണം ഏഴായി; കെട്ടിട ഉടമ രാജസ്ഥാനില്‍ പിടിയില്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 70 lottery results