World Happiness Report Pinterst
Life

'സോഷ്യൽമീഡിയ കൗമാരക്കാരുടെ സന്തോഷം തല്ലിക്കെടുത്തുന്നു', ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം ഇത്തവണയും ഫിൻലാൻഡ്

15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ സോഷ്യൽമീഡിയ ഉണ്ടാക്കുന്ന ശക്തമായ ആഘാതം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൗമാരക്കാരുടെ സന്തോഷം തല്ലിക്കെടുത്തുന്നതിൽ സോഷ്യൽമീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ലോക സന്തുഷ്ടി റിപ്പോർട്ട്. ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം എന്ന ബഹുമതി തുടർച്ചയായ ഒമ്പതാം തവണയും ഫിൻലാൻഡ് നിലനിർത്തി. സന്തുഷ്ടി സൂചികയിലെ 147 രാജ്യങ്ങളിൽ 116-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇത് 118-ാം സ്ഥാനമായിരുന്നു.

ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ സോഷ്യൽമീഡിയ ഉണ്ടാക്കുന്ന ശക്തമായ ആഘാതം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. ദിവസവും അഞ്ച് മണിക്കൂറിൽ കൂടുതൽ സോഷ്യൽമീഡിയയിൽ ചെലവിടുന്ന പെൺകുട്ടികളുടെ ജീവിതം സന്തോഷകരമായിരിക്കില്ലെന്നാണ് റിപ്പോർട്ട്.

അൽ​​ഗൊരിതം ഫീഡുകളിൽ ഇൻഫ്ലുവൻസർമാരും താരതമ്യപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രധാന കാരണം. അനലിറ്റിക്സ് സ്ഥാപനമായ ​ഗാലപ്പ്, യുഎൻ, സസ്സെയ്നബിൾ ഡിവലപ്മെന്റ് സൊലൂഷൻസ് നെറ്റ് വർക്ക് എന്നിവയുമായി സഹകരിച്ച് ഒക്സഫഡ് സർവകലാശാലയിലെ വെൽബീയിങ് റിസർച്ച് സെന്ററാണ് എല്ലാവർഷവും ലോക സന്തുഷ്ടി റിപ്പോർട്ട് പുറത്തിറക്കുന്നത്.

World Happiness Report 2026, says social media makes teens more unhappy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

ബംഗളൂരുവില്‍ നിന്നും രാസലഹരി എത്തിച്ചു; കോതമംഗലത്ത് 18 കാരിയും യുവാവും പിടിയില്‍

ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ, ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം

കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍, ആഘോഷനിറവില്‍ ചെറിയ പെരുന്നാള്‍, അതൃപ്തി തുടര്‍ന്ന് എല്‍ദോസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണമില്ല, യുദ്ധം വേ​ഗം അവസാനിക്കും'- നെതന്യാഹു

SCROLL FOR NEXT