വിഡിയോ സ്ക്രീൻഷോട്ട് 
Life

വിളിക്കാത്ത കല്ല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; ഹോസ്റ്റലിലേക്ക് കൂടി പൊതിഞ്ഞെടുത്തോളൂ എന്ന് വരന്‍, വിഡിയോ 

ഭക്ഷണം മാത്രം ലക്ഷ്യംവച്ച് വിവാഹത്തിനെത്തിയ ഒരു യുവാവിന്റെ വിഡിയോ വൈറൽ. സ്നേഹത്തോടെ വിരുന്ന് നൽകി വരൻ

Author : സമകാലിക മലയാളം ഡെസ്ക്

രനും വധുവിനും മാത്രമല്ല ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കുമൊക്കെ ആഘോഷത്തിന്റെ ദിവസമാണ് വിവാഹം. എല്ലാവര്‍ക്കും ഒന്നിച്ചുകൂടാനും സൗഹൃദം പുതിക്കാനുമൊക്കെ കിട്ടുന്ന അവസരമാണ് ഇത്. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാ വിവാഹാഘോഷങ്ങളുടെയും അവിഭാജ്യഘടകമാണ്. ഭക്ഷണം മാത്രം ലക്ഷ്യംവച്ച് വിവാഹത്തിനെത്തിയ ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

ബിഹാറിലുള്ള അലോക് യാധവ് എന്ന യുവാവാണ് വിളിക്കാത്ത കല്ല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തിയത്. യുവാവ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ആരുമറിയാതെ വന്നുപോകാമെന്ന് കരുതി എത്തിയെങ്കിലും പിന്നീട് സ്റ്റേജില്‍ കയറി കാര്യം പറയുന്നതാണ് വിഡിയോയിലുള്ളത്. വരനൊപ്പം വേദിയില്‍ നിന്ന് പകര്‍ത്തിയ വിഡിയോയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. ' ഞാന്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്, എനിക്ക് വിശക്കുന്നു, ഞാനിവിടെ ഭക്ഷണം കഴിക്കാന്‍ വന്നതാണ്. ഹോസ്റ്റലില്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല', യുവാവ് വരനോട് പറഞ്ഞു. താന്‍ വന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും ഇയാള്‍ വരനോട് ചോദിക്കുന്നുണ്ട്. 

വരന് വിവാഹാശംസകള്‍ നല്‍കിയ യുവാവ് താന്‍ ആരുമറിയാതെ വന്ന് ഭക്ഷണം കഴിച്ചിട്ട് പോകാമെന്നാണ് ആദ്യം കരുതിയതെന്നും പക്ഷെ പിന്നീട് കാര്യം പറയാം എന്ന് തോന്നിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ യുവാവിന്റെ പ്രവൃത്തിയില്‍ വരന്റെ പ്രതികരണമാണ് കൂടുതല്‍ കൈയടി നേടിയത്. കുറച്ചുഭക്ഷണം ഹോസ്റ്റലിലേക്ക് കൂടി എടുക്കൂ എന്നാണ് വരന്‍ യുവാവിനോട് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT