Job vacancies  Center-Center-Delhi
Idukki

ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് നിയമനം; പ്രതിമാസം 45,000 രൂപ വേതനം

താത്കാലിക കരാറടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലേക്കാണ് നിയമനം; ഓഗസ്റ്റ് 6-ന് വാക്ക് ഇൻ ഇന്റർവ്യൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക കരാറടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നു. പരമാവധി ഒരു വർഷത്തേക്കോ അല്ലെങ്കിൽ സ്ഥിരം നിയമനം നടക്കുന്നത് വരെയോ ആണ് നിയമന കാലാവധി. പ്രതിമാസം 45,000 രൂപയാണ് വേതനം. എം.ബി.ബി.എസ് (MBBS), ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്, ടി.സി.എം.സി (TCMC) / കെ.എസ്.എം.സി (KSMC) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യതകൾ.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 6-ന് രാവിലെ 10.30-ന് ഇടുക്കി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ, യോഗ്യതാ രേഖകളുടെ അസ്സലും (Original), സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, തിരിച്ചറിയൽ രേഖകളും സഹിതം നിർദ്ദിഷ്ട സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04862-233075 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം

Idukki Government Medical College is inviting eligible MBBS candidates for a walk-in interview on August 6 to fill Junior Resident posts on a temporary contract basis with a consolidated monthly remuneration of Rs 45,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

'ഹിൽ ഹൈവേ റൺ' ആകെ ചെലവ് 91.35 ലക്ഷം രൂപ; മിലിന്ദ് സോമൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വിവരാവകാശ രേഖ

മനം കവർന്ന് 'കുട്ടി കുട്ടി പൂവേ'; വന്‍ കാഴ്ചക്കാരുമായി ദുൽഖർ സൽമാന്‍റെ 'ആകാശംലോ ഒക താര'യിലെ ഗാനം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 395 ഒഴിവുകൾ ബിരുദം, സി.എം.എ തുടങ്ങിയ യോഗ്യത; അവസാന തീയതി ഓഗസ്റ്റ് 10

കൈയില്‍ സമ്പാദ്യമുണ്ടോ?, ജോലിക്ക് പോകാതെ 10,000 രൂപ മാസ വരുമാനം നേടാം; ഇതാ നിരവധി സ്കീമുകൾ