Idukki Palkkulam Medu Accident 
Idukki

പാൽക്കുളംമേട് വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണു: യുവാവിന് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ രക്ഷപ്പെട്ടത് നടപ്പാതയിലൂടെ നടന്നതിനാൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽക്കുളംമേട് വ്യൂ പോയിന്റിൽ കാൽവഴുതി അഗാധമായ കൊക്കയിലേക്ക് വീണ് യുവാവ് ദാരുണമായി മരിച്ചു. ബന്ധുക്കൾക്കൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ആൽബിൻ എന്ന യുവാവാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഞായറാഴ്ച പുലർച്ചെ വ്യൂ പോയിന്റിൽനിന്ന് ഫോട്ടോയെടുത്ത് തിരികെ മടങ്ങുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

ഞായറാഴ്ച പുലർച്ചെയാണ് ആൽബിനും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് പ്രദേശത്തെ ആൽപ്പാറ വ്യൂ പോയിന്റിലേക്ക് എത്തിയത്. ഇവിടെയെത്തി കാഴ്ചകൾ കണ്ട് ചിത്രങ്ങളെടുത്ത ശേഷം തിരികെ താഴേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സാധാരണ നടപ്പാതയിലൂടെ നടന്നപ്പോൾ, ആൽബിൻ കുത്തനെയുള്ള പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങാനാണ് ശ്രമിച്ചത്. ഇതിനിടെ ചുവടുതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ നൽകുന്ന മൊഴി.

ചെങ്കുത്തായ പാറയിടുക്കിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആൽബിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കഞ്ഞിക്കുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

A leisure trip turned tragic on Sunday morning after a youth died from falling into a deep gorge at the Palkkulam Medu viewpoint in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 73 lottery result

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മാലിന്യങ്ങൾക്കിടയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

'ഹൃദയത്തിന്റെ കാവല്‍ക്കാരന്‍'; ജി വിജയരാഘവന്‍ അന്തരിച്ചു

ദിവസവും വെള്ളം കുടിക്കുന്ന കുപ്പിയുടെ അടപ്പ് എത്രത്തോളം വൃത്തിയുണ്ട്? അറിഞ്ഞിരിക്കണം ഇക്കാര്യം