മണ്ണാന്‍-വണ്ണാന്‍ സമുദായ സംഘം ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍  
Kannur

മെല്‍ബണിലെ തുറന്ന വേദിയില്‍ മുത്തപ്പനെ കെട്ടിയാടിയത് ആചാരലംഘനം, വികലമായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹം: സമുദായ സംഘം

'തെയ്യത്തിന് ഉറയലും ഉരിയാടലുമാണ് പരമപ്രാധാന്യം. അനുഷ്ഠാന പശ്ചാത്തലത്തിലാണ് ഇതു സംഭവിക്കുന്നത് '

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കണ്ണൂര്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മുത്തപ്പനെ വികലമായി കെട്ടിയാടിയത് കടുത്ത ആചാര ലംഘനവും വിശ്വാസി സമൂഹത്തോടുളള വെല്ലുവിളിയുമാണെന്ന് മണ്ണാന്‍, വണ്ണാന്‍ സമുദായ സംഘം ഭാരവാഹികള്‍. ജൂലൈ 11ന് വിപഞ്ഞിക ഗ്രന്ഥശാലയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ചാണ് ദക്ഷകം 2026 എന്ന പേരില്‍ ബോക്സ് ഹില്‍ ടൗണ്‍ ഹാളില്‍ മുത്തപ്പനെ അവതരിപ്പിച്ചത്.

'വികലമായ അവതരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് മുത്തപ്പനെ കെട്ടിയാടുന്ന കോലധികാരികളുടെയും വിശ്വാസികളുടെയും മനസിന് മുറിവേല്‍പ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടകകലാകാരനും മുന്‍ഷിയിലെ മുഖ്യകഥാപാത്രവുമായ കണ്ണപുരം സ്വദേശിയായ ബിജു ഇരിണാവും കീച്ചരി സ്വദേശിയും ആചാരപ്പെട്ട തെയ്യക്കോലധാരിയുമായ ഹരിപ്പണിക്കരും ചേര്‍ന്നാണ് മുത്തപ്പന്‍ ദൈവക്കോലത്തെ തുറന്ന വേദിയില്‍ യാതൊരു ആചാരാനുഷ്ഠാനങ്ങളും പാലിക്കാതെ അവതരിപ്പിച്ചത്.

മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണ് മുത്തപ്പനെ സാധാരണയായി കീഴ്വഴക്കപ്രകാരം കെട്ടിയാടാറുളളത്. ഇതരസമുദായക്കാര്‍ക്ക് ഇതിനുളള അവകാശമില്ല. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ മറ്റുളളവരും കെട്ടിയാടാറില്ല. ആചാരപരമായ കീഴ്വഴക്കം ലംഘിച്ചുകൊണ്ടാണ് മെല്‍ബണില്‍ മുത്തപ്പന്‍ കെട്ടിയാടിയത്. ഇതിനായി ഇവര്‍ ആരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല.

മുത്തപ്പന്‍ ഉള്‍പ്പെടെയുളള തെയ്യക്കോലങ്ങള്‍ക്ക് കാവുകളുടെയും മടപ്പുരകളുടെയും വിശുദ്ധമായ അന്തരീക്ഷം വേണം. തെയ്യത്തിന് ഉറയലും ഉരിയാടലുമാണ് പരമപ്രാധാന്യം. അനുഷ്ഠാന പശ്ചാത്തലത്തിലാണ് ഇതു സംഭവിക്കുന്നത്. തെയ്യത്തെ സാമ്പത്തിക ലാഭത്തിനായി തെരുവില്‍ ഇറക്കുമ്പോള്‍ അതു ജീവനില്ലാത്ത ഒരു പ്രദര്‍ശനമായി മാറുകയാണ് -സമുദായ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Performing 'Muthappan' ritual at an open venue in Melbourne is violation of custom: Community group

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്

കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേരള ഗ്രാമീണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

'എന്തൊരു ക്യൂട്ട് ആണിത്'; നായക്കുട്ടിയുടെ ചിത്രം വരച്ച് മഞ്ജു വാര്യർ, വിഡിയോ വൈറൽ