PC Thomas Panachikkal 
Kasargod

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ; പൊതുദർശനത്തിന് വെച്ചപ്പോൾ തിരിച്ചറിഞ്ഞു

കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച; മോർച്ചറി ജീവനക്കാരുടെ അശ്രദ്ധയെന്ന് വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥ. ചിറ്റാരിക്കാൽ സ്വദേശി പനച്ചിക്കൽ പി.സി. തോമസിന്റെ (86) മൃതദേഹത്തിന് പകരമാണ് കണ്ണൂർ കരുവഞ്ചാലിലുള്ള സെന്റ് ജോസഫ് ആശുപത്രി അധികൃതർ മറ്റൊരാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോമസ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകിയ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോഴാണ് തോമസിന്റെ മൃതദേഹമല്ല പെട്ടിയിലുള്ളതെന്ന വിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. തോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻതന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ എത്തി മാറി നൽകിയ മൃതദേഹം തിരികെ കൊണ്ടുപോവുകയും തോമസിന്റെ മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്തു. മോർച്ചറി ജീവനക്കാർക്ക് സംഭവിച്ച അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാൻ ഇടയാക്കിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

In a grave lapse of negligence, authorities at St. Joseph Hospital in Karuvanchal handed over the wrong mortal remains to grieving relatives, causing distress and delaying funeral proceedings in Kanhangad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡൗണ്‍ ടു എര്‍ത്ത് സതീശന്‍, വാര്‍ത്താസമ്മേളനം കാണാന്‍ കാത്തിരിക്കാറുണ്ട്; അത് പുസത്കമാക്കണം'

ചാട്ടമോ ആയാസമോ ഇല്ല, വെറും 12 മിനിറ്റിൽ വയറു കുറയ്ക്കാം!

ഗാന്ധിജിക്ക് ഐസിസിയുടെ സ്‌പെഷ്യല്‍ ട്രിബ്യൂട്ട്; ഏകദിന ലോകകപ്പ് ഉദ്ഘാടനം ഒക്ടോബര്‍ 2ന്?

പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ തിരിമറി; തുറന്നടിച്ച് പിസി ജോർജ്; വിവാദമായതോടെ മലക്കംമറിച്ചിൽ

സൈനസൈറ്റിസ് ഉണ്ടോ? വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ