DYFI March 
Kasargod

ജനറൽ ആശുപത്രിയിൽ ഒൻപത് വയസ്സുകാരൻ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ; പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസ് സ്ഥാപിച്ച ശക്തമായ ബാരിക്കേഡുകൾ മറികടന്ന് ആശുപത്രി ഗേറ്റിന് മുന്നിലേക്ക് ഓടിക്കയറിയ പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ ഒട്ടേറെ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സാധാരണക്കാരുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളുടെ വിശ്വാസ്യത തകർക്കും വിധം അടിക്കടി ഉയർന്നു വരുന്ന ചികിത്സാ അനാസ്ഥകൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്‌.

ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ; പൊക്കിൾ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ

അതേസമയം, കുട്ടി മരിച്ചത് ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി– ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരണപ്പെട്ടത്.

പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇയാസിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്‌ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ഇതൊരു സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

Tensions flared up in Kasaragod after a DYFI protest march to the General Hospital turned violent following the tragic death of a nine-year-old boy during surgery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

ശരീരത്തിൽ ജലാംശം കുറഞ്ഞോ? എങ്ങനെ തിരിച്ചറിയാം

മോഹന്‍ലാലും പ്രിയനും ജാതി ചോദിച്ച് എന്‍എസ്എസ് കരയോഗം ഉണ്ടാക്കാം എന്ന് കരുതിയല്ല സിനിമ ചെയ്തത്; സുരേഷ് കുമാര്‍

തണുത്താൽ പാമ്പിന്റെ വിഷത്തെക്കാൾ അപകടം, 15 മിനിറ്റ് വരെയാണ് ചായയുടെ കാലാവധി

സൗദിയിലെ കൊലക്കേസ് പ്രതി, ഇരിട്ടിയിൽ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ; തട്ടുകട മറയാക്കിയ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ പൊലീസ് വലയിൽ