Mahamagham Kerala Kumbh Mela Bharathapuzha River at Thirunavaya Malappuram  
Malappuram

ഒന്നിച്ചു നിന്നാല്‍ മാത്രം വേദി നല്‍കും, തിരുനാവായ മഹാമാഘത്തില്‍ സാമൂതിരി

ഭിന്നതകൾ മാറ്റിവെച്ച് സന്യാസി സമൂഹങ്ങൾ ഒറ്റക്കെട്ടായി മഹോത്സവം നടത്തണമെന്ന് നിർദ്ദേശം

Author : ലക്ഷ്മി ആതിര

മലപ്പുറം: ജനുവരിയിൽ തിരുനാവായയിൽ നടക്കുന്ന മഹാമാഘം മഹോത്സവം ജുന അഖാഡയും സംഘപരിവാർ അനുകൂല സംഘടനയായ മാർഗദർശക് മണ്ഡലും ഭിന്നതകൾ മാറ്റിവെച്ച് സംയുക്തമായി സംഘടിപ്പിക്കണമെന്ന് സാമൂതിരി. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റെ ട്രസ്റ്റി കൂടിയായ സാമൂതിരി, ഇരുസംഘടനകൾക്കും അയച്ച കത്തുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം പരിപാടികൾ നടത്താൻ ക്ഷേത്രപരിസരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുസംഘടനകളും നൽകിയ അപേക്ഷകൾക്ക് മറുപടിയായാണ് സാമൂതിരിയുടെ നിർദേശം. ഇരുവിഭാഗവും ഒരുമിച്ച് ചേർന്ന് സമാധാനപരമായി മഹാമാഘം സംഘടിപ്പിക്കാൻ തയ്യാറായാൽ മാത്രമേ ക്ഷേത്രപരിസരം അനുവദിക്കൂവെന്നും കത്തിൽ വ്യക്തമാക്കി.

“സമാജത്തിന്റെ നന്മയ്ക്കായി എല്ലാ സന്യാസി സമൂഹങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. പരസ്പരം വിരോധമോ ശത്രുതയോ ഇല്ലാതെ ഇരുവിഭാഗങ്ങളും സഹകരിച്ച് മഹാമാഘം സമാധാനപരമായി സംഘടിപ്പിക്കണം," കത്തിൽ പറയുന്നു.

കഴിഞ്ഞ മാസമാണ് ജുന അഖാഡയും മാർഗദർശക് മണ്ഡലും രണ്ട് വീതം അപേക്ഷകൾ നാവാമുകുന്ദ ക്ഷേത്ര ട്രസ്റ്റിന് സമർപ്പിച്ചത്.

സംയുക്തമായി മഹോത്സവം സംഘടിപ്പിക്കുന്നതിൽ ധാരണയിലെത്താൻ കഴിയാത്തതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും വെവ്വേറെ പരിപാടികൾ നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സാമൂതിരിയുടെ ഇടപെടൽ. ഇരുവിഭാഗങ്ങളും പ്രഖ്യാപിച്ച പരിപാടികളുടെ തീയതികൾ തമ്മിൽ ഒത്തുപോകുന്നതിനാൽ ക്ഷേത്രപരിസരം ആർക്കു വിട്ടുനൽകണമെന്ന കാര്യത്തിലും ട്രസ്റ്റ് പ്രതിസന്ധിയിലാണ്.

ജനുവരി 15 മുതൽ മാർച്ച് ആറ് വരെയാണ് ജുന അഖാഡ കുംഭമേള മാതൃകയിൽ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയാണ് തിരുനാവായ കുംഭമേളയ്ക്ക് നേതൃത്വം നൽകുന്നത്.

അതേസമയം, ജനുവരി 22 മുതൽ ഫെബ്രുവരി 21 വരെ കേരളീയ മാതൃകയിൽ മഹാമാഘ മഹോത്സവം നടത്താനാണ് മാർഗദർശക് മണ്ഡലിന്റെ തീരുമാനം. മാതാ അമൃതാനന്ദമയി മുഖ്യരക്ഷാധികാരിയായി തുടരും. മെട്രോമാൻ ഇ ശ്രീധരനാണ് സ്വാഗതസംഘം ചെയർമാൻ. കഴിഞ്ഞ വർഷത്തെ പരിപാടിയിൽ ശ്രദ്ധനേടിയ നിളാ ആരതി ഇരു വിഭാഗങ്ങളുടെയും പരിപാടികളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

തീയതികൾ അടുത്തുവരുന്നതിനിടെ ഇരുവിഭാഗങ്ങളും സ്വന്തം സംഘാടക സമിതികൾ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാന സർക്കാരിന്റെ പിന്തുണ നേരത്തെ തേടിയ ജുന അഖാഡ നവംബർ ഏഴിന് തിരുനാവായ ക്ഷേത്രത്തിൽ സംഘാടക സമിതി യോഗം ചേരും. മാർഗദർശക് മണ്ഡലിന്റെ യോഗം നവംബർ 12ന് തിരുനാവായ ഭവൻസ് സ്കൂളിൽ നടക്കും.

കേരളത്തിലെ എല്ലാ സന്യാസി സമൂഹങ്ങളുടെയും പിന്തുണ മഹാമാഘ മഹോത്സവത്തിനുണ്ടാകുമെന്ന് മാർഗദർശക് മണ്ഡൽ സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ഏഴ് പുണ്യനദികൾക്കൊപ്പം ഭാരതപ്പുഴയെയും ഉൾപ്പെടുത്തി എട്ട് നദികൾക്കായി മഹാ ആരതി നടത്തും. കേരളീയവും ഉത്തരേന്ത്യൻ പാരമ്പര്യങ്ങളും സമന്വയിപ്പിച്ചായിരിക്കും ചടങ്ങ്. സന്യാസിമാരുടെയും തന്ത്രം, വേദപഠനം, യോഗ, ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെയും നേതൃത്വത്തിൽ നദീപൂജയും നടത്തും. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരിക്കും മഹോത്സവമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കേരളത്തിന് കുംഭമേളയുടേതിന് സമാനമായ ചരിത്രപാരമ്പര്യമില്ലാത്തതിനാൽ പരിപാടിയെ കുംഭമേളയെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ചിദാനന്ദപുരി വ്യക്തമാക്കി. "നമുക്ക് അത്തരമൊരു ചരിത്രപാരമ്പര്യമില്ല," അദ്ദേഹം പറഞ്ഞു.

In a significant intervention regarding the upcoming Mahamagham festival in Tirunavaya, the Zamorin (Samutiri), acting as the trustee of the Navamukunda Temple, has stated that temple premises will be allotted only if the Juna Akhada and the Sangh Parivar-backed Margadharshak Mandal jointly organize the event resolving their differences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?; ടിവികെയുടെ ഇടപാടില്‍ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

യുഎസ് സെനറ്റിലേക്ക് ആദ്യമായി മുസ്ലീം ജനപ്രതിനിധി; ചരിത്രം കുറിച്ച് ഡോ. അബ്ദുല്‍ സയീദ്

'കേറി വാ മക്കളെ...' കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍; കേരളത്തില്‍ ഉള്‍പ്പടെയുള്ള ബംഗാളികളോട് മടങ്ങി വരാന്‍ അഭ്യര്‍ഥിച്ച് സുവേന്ദു

തലശ്ശേരി-മാഹി ദേശീയപാത ബൈപ്പാസിൽ ടാങ്കർ ലോറി കേടായി; മണിക്കൂറുകളോളം ഗതാഗത സ്തംഭനം

അമേരിക്ക- ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്?; എണ്ണവില കൂപ്പുകുത്തി, നൂറ് ഡോളറില്‍ താഴെ, ഇന്ധനവില കുറയുമോ?