Priyadarshini Masinagudi service AI Generated
Malappuram

നാടുകാണി ചുരം കയറി കുളിരു തൊടാം; പെൺപടയുടെ മസിനഗുഡി യാത്രകളിലും 'പ്രിയദർശിനി' വസന്തം

ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിൽ നിന്ന് മാത്രം സൗജന്യ യാത്ര നടത്തിയത് 2.63 ലക്ഷം സ്ത്രീകൾ; ജില്ലയിൽ 'സീറോ ടിക്കറ്റ്' വരുമാനം 2.9 കോടി രൂപ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

പെരിന്തൽമണ്ണ: കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രാപദ്ധതി ദൈനംദിന യാത്രകൾക്കൊപ്പം വിനോദസഞ്ചാരത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് നീലഗിരിയിലേക്ക് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിലാണ് നിരവധി വനിതകൾ ഗൂഡല്ലൂരിലെത്തി അവിടെ നിന്ന് മസിനഗുഡിയിലേക്കും സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത്.

വർഷങ്ങളായി ഗൂഡല്ലൂർ-തെപ്പക്കാട്-മസിനഗുഡി-മായാർ റൂട്ടിൽ തമിഴ്നാട് സർക്കാർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്തി തൃശൂർ, പെരിന്തൽമണ്ണ, പാലക്കാട്, നിലമ്പൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്ന് നാടുകാണി ചുരം വഴി ഗൂഡല്ലൂരിലെത്തുന്ന വനിതകൾക്ക് അവിടെ നിന്ന് മസിനഗുഡിയിലേക്ക് അധിക ചെലവില്ലാതെ യാത്ര തുടരാനാകുന്നുണ്ട്.

രാവിലെ കേരളത്തിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ ഗൂഡല്ലൂരിലെത്തി മസിനഗുഡിയും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷം വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. നീലഗിരി ചായപ്പൊടി, ഊട്ടി വർക്കി, നാടൻ തേൻ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങിയാണ് യാത്രക്കാർ മടങ്ങുന്നത്. വിനോദയാത്രകൾ കൂടുതൽ സുലഭമാക്കുന്നതിൽ പദ്ധതിക്ക് വലിയ പങ്കുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.

അതേസമയം, മലപ്പുറം ജില്ലയിൽ 'പ്രിയദർശിനി' പദ്ധതി വലിയ വിജയമാണ്. ജൂൺ 15 മുതൽ ജൂലൈ 14 വരെയുള്ള ഒരു മാസത്തിനിടെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുമാത്രം 2,63,128 വനിതകളാണ് സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്. 'സീറോ ടിക്കറ്റ്' വരുമാനത്തിലും പെരിന്തൽമണ്ണയാണ് മുന്നിൽ. 89,09,363 രൂപയാണ് ഈ ഡിപ്പോയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ടത്.

ദീർഘദൂര ടൗൺ-ടു-ടൗൺ സർവീസുകൾ കൂടുതലുള്ളതാണ് പെരിന്തൽമണ്ണ ഡിപ്പോയുടെ മികച്ച പ്രകടനത്തിന് പ്രധാന കാരണം. മലപ്പുറം ജില്ലയിൽ ഒരു മാസത്തിനിടെ ആകെ 9.11 ലക്ഷം വനിതകൾ പദ്ധതിയുടെ ഭാഗമായപ്പോൾ, ജില്ലയിൽ നിന്നുള്ള 'സീറോ ടിക്കറ്റ്' വരുമാനം 2.9 കോടി രൂപയിലെത്തി.

The KSRTC's 'Priyadarshini' free bus travel scheme for women has transformed beyond a daily commute service into a popular option for budget tourism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ

റിസര്‍വ് ബാങ്കിന്റെ പ്രത്യേക ഇളവുകള്‍ നേട്ടമാക്കി; നാട്ടിലേക്ക് കൂടുതല്‍ പണം അയച്ച് പ്രവാസികള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 529 lottery result

'ഝാന്‍സി റാണി ചമയാതെ'; ഫണ്ട് തിരിമറി ആരോപണമാണ് നിങ്ങള്‍ക്കെതിരെയുള്ളത്; ശ്വേതയോട് ഉഷ ഹസീന