എംബി രാജേഷ് File
Palakkad

'സ്പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടി';എം ബി രാജേഷ്

ലീഗിന്റെ നട്ടെല്ല് വി.ഡി. സതീശന് അടിയറവെച്ചെന്ന് വിമർശനം; ഡിവൈഎഫ്ഐ 'പൊതിച്ചോർ' വിവാദത്തിലും യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവെച്ച് യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ് ആരോപിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കേണ്ടതെങ്കിലും, ബോധപൂർവം പണം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ 1,200-ലേറെ തദ്ദേശ സ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

അംഗൻവാടികളിലെ പോഷകാഹാര പദ്ധതി, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ-വികസന പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും, സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെട്ടിരിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

നിലവിലെ ഒമ്പതംഗ ബോർഡ് ഭേദഗതി ചെയ്ത നിയമത്തിലെ നിർബന്ധിത ഘടന പാലിക്കുന്നില്ലെന്ന് പ്രാഥമികമായി വിലയിരുത്തിയ കേരള ഹൈക്കോടതി ജൂലൈ 15-ന് ബോർഡിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ട് അമുസ്ലിം അംഗങ്ങളും ഷിയ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയും ബോർഡിൽ ഇല്ലെന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം. അന്തിമ വിധി വരുന്നതുവരെ ബോർഡിന്റെ പ്രവർത്തനങ്ങൾ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു.

മുസ്ലിം ലീഗിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ലീഗ് നേതൃത്വത്തിന് യു.ഡി.എഫിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആരോപിച്ച അദ്ദേഹം, "സ്‌പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടിയിരിക്കുകയാണ്. ലീഗിന്റെ നട്ടെല്ല് സതീശന് അടിയറവെച്ചു. ലീഗിന്റെ മന്ത്രി പോലും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല," - രാജേഷ് കുറ്റപ്പെടുത്തി.

ഡി.വൈ.എഫ്.ഐയുടെ 'പൊതിച്ചോർ' പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തെയും എം.ബി. രാജേഷ് വിമർശിച്ചു. "അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന ഇടുങ്ങിയ ചിന്താഗതിയാണ് യു.ഡി.എഫിനുള്ളത്. പൊതിച്ചോർ വാങ്ങി കഴിക്കുന്നവർ അത് ആരാണ് നൽകുന്നതെന്ന് നോക്കിയല്ല ഭക്ഷണം കഴിക്കുന്നത്. ഡി.വൈ.എഫ്.ഐ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്," അദ്ദേഹം പറഞ്ഞു.

"അന്നത്തിൽ പോലും രാഷ്ട്രീയം കാണുകയാണ്. ബി.ജെ.പി അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന് നോക്കുന്നതുപോലുള്ള സമീപനമാണ് ചിലർ സ്വീകരിക്കുന്നത്," എന്നും എം.ബി. രാജേഷ് പറഞ്ഞു

Senior CPM leader and former LSGD Minister M.B. Rajesh has accused the UDF government of systematically stalling development across Kerala by deliberately withholding local body funds managed under the Finance portfolio held directly by Chief Minister V.D. Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്

പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?

വഖഫ് ബോര്‍ഡ്: 'സുപ്രീം കോടതി ഉത്തരവ് ആശ്വാസകരം, സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം'

പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച