Elephant Falls Into Well 
Thrissur

തൃശ്ശൂർ കുണ്ടായിൽ കാട്ടാന ഉപയോഗശൂന്യമായ കിണറ്റിൽ വീണു

ആനയ്ക്ക് പരിക്കില്ല; തിരികെ കയറ്റാൻ തീവ്രശ്രമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: തൃശ്ശൂർ കുണ്ടായിയിൽ സ്വകാര്യ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണു. കുണ്ടായി–ചൊക്കന റോഡിലുള്ള ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന കിണറ്റിൽ അകപ്പെട്ടത്. ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് കിണറ്റിനുള്ളിൽ കാട്ടാന അകപ്പെട്ടത് ആദ്യം കാണുന്നത്.

കിണറ്റിന് ആഴം താരതമ്യേന കുറവായതിനാൽ കാട്ടാനയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ച് നിരപ്പാക്കി മൺപാതയൊരുക്കി ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റി കാട്ടിലേക്ക് തിരികെ അയക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

കുണ്ടായി, ചൊക്കന മേഖലകളിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം കുട്ടികളടക്കം മുപ്പതോളം കാട്ടാനകൾ അടങ്ങുന്ന വലിയൊരു ആനക്കൂട്ടം ഇവിടെ തമ്പടിച്ചിരുന്നു. അതിരാവിലെ റബ്ബർ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോകുന്ന തൊഴിലാളികൾക്കുനേരെ പലതവണ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കാട്ടാനകൾ തോട്ടത്തിലും റോഡിലും നിലയുറപ്പിച്ചിരിക്കുന്നതിനാൽ പ്രദേശവാസികളും തോട്ടം തൊഴിലാളികളും ഭീതിയിലാണ് കഴിയുന്നത്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഭീതി പടർത്തുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

A wild elephant fell into an abandoned well inside the Harrison Malayalam Estate along the Kundai–Chokkana route in Thrissur district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതൊക്കെ പഴയ സിനിമയിലെ നമ്പറല്ലേ!' ; ഭക്ഷണത്തിലെ പുഴുവിന് പിന്നില്‍ ഗൂഢാലോചന, നീച പ്രവൃത്തിയെന്ന് മന്ത്രി ഷംസുദ്ദീന്‍

നടി അമൃത നായര്‍ വിവാഹിതയായി; വരന്‍ ആരെന്നത് താലികെട്ടും വരെ സര്‍പ്രൈസ്!

പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു: റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,05,000 ന് മുകളില്‍