Poems

'യൂറിനല്‍ ബൗള്‍'- വിമീഷ് മണിയൂര്‍ എഴുതിയ കവിത

ആശുപത്രിയിലെ, സിനിമാതിയേറ്ററിലെഷോപ്പിങ്ങ് മാളിലെയൂറിനല്‍ ബൗളുകള്‍ കാണുമ്പോള്‍രണ്ടാം ലോകമഹായുദ്ധത്തില്‍എനിക്കൊപ്പം പരിക്കുപറ്റിക്കിടന്നമനുഷ്യനെ ഓര്‍മ്മവരുന്നു

Author : വിമീഷ് മണിയൂര്‍

ആശുപത്രിയിലെ, സിനിമാതിയേറ്ററിലെ
ഷോപ്പിങ്ങ് മാളിലെ
യൂറിനല്‍ ബൗളുകള്‍ കാണുമ്പോള്‍
രണ്ടാം ലോകമഹായുദ്ധത്തില്‍
എനിക്കൊപ്പം പരിക്കുപറ്റിക്കിടന്ന
മനുഷ്യനെ ഓര്‍മ്മവരുന്നു

അയാളുടെ കാലുകള്‍ രണ്ടും
അറ്റുപോയിരുന്നു
കയ്യുകള്‍ പിറകില്‍
കൂട്ടിക്കെട്ടിയിരുന്നു
യുദ്ധത്തിനു വരുമ്പോള്‍
അയാള്‍ കൊണ്ടുവന്ന തല
മാറ്റാരോ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു

തൊട്ടുമുന്‍പിലുള്ള ഈ പകുതിയോട്
വര്‍ത്തമാനം പറയണമോ
എന്ന് ഞാന്‍ പുകഞ്ഞു
ചെവി കൈവശമില്ലാത്ത ഈ ഉപകരണം കൊണ്ട് 
ഇനിയെന്ത് കാര്യം
എന്ന് ചിന്തിച്ചത് വെറുതെയായ്

കാര്യമുണ്ട്
അയാളുടെ മടിയിലേക്കെന്നപോലെ
മൂത്രമൊഴിക്കാനിരിക്കുമ്പോള്‍...

ചിത്രീകരണം: സചീന്ദ്രൻ കറാ‍ഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത

'12 കൊല്ലം ഇപ്പുറം, 12 കൊല്ലം അപ്പുറം'; ടൈം ട്രാവൽ ത്രില്ലർ; ‘ഒറിജിനൽ’ ഒക്ടോബർ 23 ന്