Entertainment

ജൂലൈ 19ന് 'സച്ചിന്‍' ഇവിടെയെത്തും

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രത്തില്‍ അജു വര്‍ഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ആരാധകര്‍ മൊത്തം ലോകകപ്പ് ആവേശത്തിലാണ് ലോകം മൊത്തം. ആവേശക്കൊട്ട് കഴിയുന്നതോടൊപ്പം 'സച്ചിന്‍' ഇന്ത്യയിലേക്കെത്തും. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന 'സച്ചിന്‍' എന്ന സിനിമയുടെ റിലീസ് ജൂലൈ 19നാണ്. 

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രത്തില്‍ അജു വര്‍ഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രത്തില്‍ 'സച്ചിന്‍' എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. 

ക്രിക്കറ്റിനോടുള്ള സച്ചിന്‍ എന്ന കഥാപാത്രത്തിന്റെ ആരാധനയും സൗഹൃദവുക്കെയാണ് സിനിമയുടെ പ്രമേയം. എസ്എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, ജൂബി നൈനാന്‍, അപ്പാനി ശരത്, മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത