Entertainment

മുകേഷിന്റെ ശക്തിമാന് എതിരെ 'ഒറിജിനല്‍ ശക്തിമാന്റെ' പരാതി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്‌ക്കെതിരെ ടെലിവിഷന്‍ സീരിയല്‍ 'ശക്തിമാനി'ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്‌ക്കെതിരെ ടെലിവിഷന്‍ സീരിയല്‍ 'ശക്തിമാനി'ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി. 'ധമാക്ക' സിനിമയില്‍ ഒമര്‍ ലുലു തനിക്ക് കോപ്പിറൈറ്റുള്ള 'ശക്തിമാന്‍' കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു.

ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന പരാതിയില്‍ പറയുന്നു. 1997 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍.

ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നുണ്ട്. ഇതിന്റെ സ്റ്റില്‍ ചിത്രങ്ങള്‍ സംവിധായകന്‍ നേരത്തെ പുറത്തുവിട്ടിരുന്നു.സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത