Abhirami  
Entertainment

'ജീവിതത്തില്‍ ആരേയും അടിച്ചിട്ടില്ല; പക്ഷെ മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ തീര്‍ക്കും': അഭിരാമി

ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടിപ്പോലും അടിച്ചിട്ടില്ല. ഇനി വേണമെങ്കില്‍ ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ് അര്‍ജുന്‍ സര്‍ജ ചിത്രം ബ്ലാസ്റ്റ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലൂടെ നായികമാരായ അഭിരാമിയും പ്രീതി മുകുന്ദനും വന്‍ കയ്യടികളാണ് നേടുന്നത്. ആക്ഷന്‍ രംഗങ്ങളിലെ അഭിരാമിയുടേയും പ്രീതിയുടേയും പ്രകടനവും സ്‌ക്രീന്‍ പ്രസന്‍സുമൊക്കെ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

തമിഴില്‍ കയ്യടി നേടുന്നതിനിടെയാണ് ബ്ലാസ്റ്റ് കേരളത്തിലുമെത്തിയത്. കേരളത്തിലും ബ്ലാസ്റ്റിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി അര്‍ജുനും അഭിരാമിയും പ്രീതയുമടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ അഭിരാമി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പൊതുവേ താന്‍ സമാധാനം ഇഷ്ടപ്പെടുന്ന ആളാണ്. എന്നാല്‍ തന്റെ മകള്‍ക്ക് ഒരു അപകടം വരുമ്പോള്‍ തന്നെക്കാള്‍ അപകടകരമായ മറ്റൊരാള്‍ ഇല്ലെന്നുമാണ് അഭിരാമി പറയുന്നത്.

'ഞാന്‍ പൊതുവെ ജീവിതത്തില്‍ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ, എന്റെ മകള്‍ക്ക് എന്തെങ്കിലും അപകടം വരുമ്പോള്‍ എന്നെക്കാള്‍ അപകടകരമായ മറ്റൊന്നുമില്ല. ഞാന്‍ അവരെ തീര്‍ക്കും, അതില്‍ ഒരു സംശയവുമില്ല. അതുതന്നെയാണ് ഈ സിനിമയിലെയും വികാരം'' എന്നാണ് അഭിരാമി പറഞ്ഞത്.

അതേസമയം, ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടിപ്പോലും അടിച്ചിട്ടില്ല. ഇനി വേണമെങ്കില്‍ ചെയ്യും, അതിനുള്ള ട്രെയിനിങ് ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ എടുത്തിട്ടുണ്ടെന്നും തമാശരൂപേണ അഭിരാമി പറയുന്നുണ്ട്. ചിത്രത്തിലെ സാരിയുടുത്തുള്ള ഫൈറ്റിനെക്കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്. സാരിയുടുത്ത് ഫൈറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന ആ ഒരു 'ഫയര്‍' വേറെ ഒന്നിനും കിട്ടില്ല; ദേവിയുടെ ഒരു രൗദ്രഭാവം ഒക്കെ അതില്‍ വരുമെന്നാണ് അഭിരാമി പറയുന്നത്.

Abhirami says he is a calm person, but if it comes to her daughter she will kill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീര്‍പ്പൂവ് ഇറുത്തു ഞാന്‍'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

Weekly horoscope (September 06- September 12, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

സാമ്പത്തികമായി നേട്ടമുണ്ടാകും, ഔദ്യോഗിക രംഗത്ത് അനുകൂല മാറ്റം

ആലപ്പുഴ വെട്ടിക്കോട്ട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു