വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സദസ്സിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് പാർഥിപൻ, ഞെട്ടി എ ആർ റഹ്മാൻ; വിഡിയോ 

തെറ്റ് മനസ്സിലാക്കിയ പാർഥിപൻ പിന്നീട് ക്ഷമാപണം നടത്തി

സമകാലിക മലയാളം ഡെസ്ക്

ദസ്സിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് സംവിധായകൻ പാർഥിപൻ. തന്റെ പുതിയ ചിത്രമായ ഇരവിൻ നിഴലിലെ ​ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാർഥിപൻ നിയന്ത്രണംവിട്ട് പെരുമാറിയത്. തെറ്റ് മനസ്സിലാക്കിയ പാർഥിപൻ പിന്നീട് ക്ഷമാപണം നടത്തി. 

20 വർഷങ്ങൾക്ക് ശേഷം നടനും സംവിധായകനുമായ പാർഥിപനും സംഗീത സംവിധായകൻ എ ആർ റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് ഇരവിൻ നിഴൽ. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നതിനിടെയാണ് നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ റോബോ ശങ്കറിന് നേരെ പാർഥിപൻ മൈക്ക് എറിഞ്ഞത്. മൈക്ക് നൽകാമോ എന്ന് ചോദിച്ചപ്പോൾ ഇത് നേരത്തെ ചോദിക്കണമെന്ന് പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റുവന്ന് മൈക്ക് എറിയുകയായിരുന്നു. എന്നാൽ താൻ കടുത്ത സമ്മർദ്ദത്തിലാണെന്ന് തുറന്നുപറഞ്ഞാണ് പാർഥിപൻ പിന്നീട് ക്ഷമാപണം നടത്തിയത്. 

പാർഥിപൻ രചനയും സംവിധാനവും നടത്തിയ 'ഇരവിൻ നിഴൽ' ഒരു പരീക്ഷണ ചിത്രമാണ്. ഏഷ്യയിലെ ആദ്യത്തെ സിംഗിൾ ഷോട്ട് ഫീച്ചർ ഫിലിം ആണ് ചിത്രം. 2001 ൽ പാർഥിപൻ സംവിധാനം ചെയ്ത 'യേലേലോ' എന്ന ചിത്രത്തിന് വേണ്ടി എ ആർ റഹ്മാൻ സംഗീതമൊരുക്കിയിരുന്നു. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. 20 വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

'സിനിമ കണ്ടവരെല്ലാം മണ്ടന്മാരാണോ? ധുരന്ധര്‍ കാണിച്ചത് സത്യം'; പ്രൊപ്പഗാണ്ടയെന്ന വിമര്‍ശനം തള്ളി പ്രിയദര്‍ശന്‍

മൊറോക്കൻ മിഡ്‌ഫീൽഡർ കരീം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

'പാചകക്കാരന്റെ കൈപുണ്യം ബിപി കൂട്ടി, കണ്ണുതുറപ്പിച്ചത് സുഹൃത്തുക്കൾ'

'ചോദ്യം മനസ്സിലുണ്ടായാൽ പോരാ....'; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍

SCROLL FOR NEXT