ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പം നടി അംബിക ഫെയ്സ്ബുക്ക്
Entertainment

ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ വീട്ടിലെത്തി നടി അംബിക

എന്നാലിത്, 12 വയസാക്കി കുറയ്ക്കണമെന്ന് അംബിക ആവശ്യപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച് നടി അംബിക. 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചാണ് തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ മരിച്ചത്.​ ഒക്ടോബർ 25 ന് പുലർച്ചെ 2:15-ന് ആയിരുന്നു സംഭവം. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നീതിക്കായി നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യം അർപ്പിക്കാനാണ് നടി അംബിക എത്തിയത്.

ഭദ്രകീർത്തി മുന്നോട്ടുവെച്ച 'ഭദ്രപക്ഷം' ക്യാംപെയ്നിലൂടെ പൊതുജനാഭിപ്രായം രൂപീകരിച്ച്, ജുവനൈൽ (Juvenile) നിയമത്തിൽ കുട്ടികളുടെ പ്രായപരിധി 15 ആക്കണമെന്ന ആവശ്യം കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കാനിരിക്കുകയാണ്. എന്നാലിത് 12 വയസാക്കി കുറയ്ക്കണമെന്ന് അംബിക ആവശ്യപ്പെട്ടു.

പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ബുദ്ധി മുതിർന്നവരുടേത് പോലെ വികസിച്ചു കഴിഞ്ഞു എന്നും അംബിക പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യം പറഞ്ഞ് കടുത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ രക്ഷപ്പെടുന്ന സാഹചര്യം മാറണമെന്നും നടി വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് 'ഭദ്രപക്ഷം' ക്യാംപെയ്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Actress Ambika visit Bhadra Keerthi home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

അടൂര്‍ സിനിമകളിലെ 'ക്ലിക്കുകള്‍'; ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന്‍ അന്തരിച്ചു

കോഹ്‌ലി, സ്മിത്ത്, റൂട്ട്... ചരിത്ര നേട്ടത്തില്‍ കുശാല്‍ മെന്‍ഡിസും!

അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

'ആന്റണി വണ്ടി എങ്ങനെയുണ്ട് ?', 'ഒന്ന് ഓടിച്ചു നോക്കുന്നോ'; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ, വൈറലായി വിഡിയോ