കിരൺ റാത്തോഡ് (Kiran Rathod) ഇൻസ്റ്റ​ഗ്രാം
Entertainment

മോഹൻലാലിന്റെ നായികയായി ഫാൻസിനെ കൂട്ടി; അവസരങ്ങൾ കുറഞ്ഞു, ഇന്ന് ചൂടൻ രം​ഗങ്ങൾ വിറ്റ് ജീവിതം! തിരികെ അഭിനയത്തിലേക്ക് കിരൺ

2016 ന് ശേഷം സിനിമകളിലൊന്നും പ്രേക്ഷകർ കിരണിനെ കണ്ടതേയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് കിരൺ റാത്തോഡ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് കിരൺ മലയാളികളുടെ മനം കവരുന്നത്. താണ്ഡവത്തിന് പുറമേ മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ സിനിമകളിലും കിരൺ റാത്തോർ അഭിനയിച്ചിട്ടുണ്ട്.

2016 ന് ശേഷം സിനിമകളിലൊന്നും പ്രേക്ഷകർ കിരണിനെ കണ്ടതേയില്ല. സിനിമാ മേഖലയിൽ പ്രചരിച്ചു വന്ന അഭ്യൂഹങ്ങളാണ് കിരണിന്റെ കരിയറിന് വിലങ്ങുതടിയായി മാറിയതെന്നാണ് റിപ്പോർട്ടുകൾ. കിരൺ വിവാഹിതയാണെന്നും അവർക്ക് നിരവധി മക്കളുണ്ടെന്ന തരത്തിലും ​ഗോസിപ്പുകൾ പ്രചരിച്ചു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം നടി വനിത വിജയകുമാർ അവതരിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയിലൂടെ കിരൺ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജൂലൈ നാലിന് ആണ് ചിത്രം റിലീസിനെത്തിയത്. റിലീസിന് പിന്നാലെ കിരൺ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

കിരൺ റാത്തോഡിന്റെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എല്ലാത്തിലും ഹോട്ട് ലുക്കിലാണ് കിരണിനെ കാണാൻ കഴിയുക. 2022ൽ കിരൺ ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവന ആപ്പ് ആരംഭിച്ചു. കിരൺ റാത്തോർ ആപ്പ് എന്നാണ് പേര്. ഇതിൽ അവർക്ക് ഒരുപാട് ഫോളോവേഴ്‌സുമുണ്ട്.

2001ൽ ഹിന്ദി ഭാഷയിൽ 'യാദീൻ' എന്ന സിനിമയിലൂടെയാണ് കിരണിന്റെ സിനിമാ പ്രവേശം. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിൽ ഹൃത്വിക് റോഷനും കരീന കപൂറുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്.

Cinema News: Actress Kiran Rathod returns to acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും