Shobana വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഓണത്തിന്റെ ബ്രില്യൻസ് മനസിലായത് അപ്പോൾ, അവധിയാണെങ്കിലും ജോലി ചെയ്യേണ്ടി വരും'; ഓണം ഓർമകളുമായി ശോഭന

ഓണസദ്യയിൽ എനിക്കേറ്റവും ഇഷ്ടം ഓലൻ ആണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഓണാഘോഷ തിമിർപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികളിപ്പോൾ. ഓണത്തെക്കുറിച്ച് നടി ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. തന്റെ ഓണാഘോഷം പലപ്പോഴും ഷൂട്ടിങ് സെറ്റുകളിലും നൃത്ത വേദികളിലുമായിരുന്നുവെന്നാണ് ശോഭന പറയുന്നത്. അതോടൊപ്പം തനിക്കേറ്റവും ഇഷ്ടമുള്ള ഓണവിഭവത്തെക്കുറിച്ചും ശോഭന പങ്കുവച്ചു.

ട്രൂലി റാം എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭന. "കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ച് എനിക്ക് വലിയ ഓർമകളൊന്നുമില്ല. കാരണം ഞങ്ങൾ ആ സമയത്തൊക്കെ ചെന്നൈയിൽ ആയിരുന്നു. എൻ്റെ അമ്മ മലേഷ്യയിൽ നിന്ന് വന്നയാളാണ്. അച്ഛനാണെങ്കിൽ അത്രയധികം ആഘോഷിക്കുന്ന ആളല്ല.

പിന്നെ ഷൂട്ടിങ്ങിനൊക്കെ പോയി തുടങ്ങിയപ്പോഴാണ് ഓണത്തിന്റെ ബ്രില്യൻസ് എനിക്ക് മനസിലായി തുടങ്ങിയത്. പിന്നെ ഞാനൊരു 15- 16 വർഷം കേരളത്തിൽ തന്നെയായിരുന്നു. എല്ലാ ഓണവും സിനിമാ യൂണിറ്റിനൊപ്പം തന്നെയാണ് ആഘോഷിച്ചിട്ടുള്ളത്. അവധിയാണെങ്കിലും അന്നും നമുക്ക് ജോലി ചെയ്യേണ്ടി വരും.

ആ സമയത്ത് അങ്ങനെ അവധിയൊന്നുമില്ല. എല്ലാവരും നാളെ ഓണമാണ് എന്ന് പറയും. പക്ഷേ അവധിയൊന്നുമില്ല. ഓണസദ്യ ഉണ്ടാക്കും. അങ്ങനെയായിരുന്നു. പിന്നെ ഓണത്തിന്റെ സമയത്ത് എനിക്കൊരുപാട് പരിപാടികൾ വരും. നൃത്തവുമായി വലിയ ജനക്കൂട്ടത്തിനൊപ്പമായിരുന്നു എന്റെ പല ഓണങ്ങളും.

അതുകൊണ്ട് തന്നെ, എനിക്ക് ഓണം എന്നാൽ, ജനക്കൂട്ടം ഏറ്റവും ആവേശത്തോടെയും ഉന്മേഷത്തോടെയും നിറഞ്ഞുനിൽക്കുന്ന സമയത്ത് അവരോടൊപ്പം ആ ആവേശം പങ്കിടുന്നതായിരുന്നു. ഓണസദ്യയിൽ എനിക്കേറ്റവും ഇഷ്ടം ഓലൻ ആണ്. വേറൊരു അഭിമുഖത്തിൽ ഞാൻ പുളിയിഞ്ചി എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഞാനിങ്ങനെ മാറ്റി മാറ്റി പറയും. പുളിയിഞ്ചി, ഓലൻ അങ്ങനെ എല്ലാം എനിക്ക് ഇഷ്ടമാണ്". - ശോഭന പറഞ്ഞു.

Actress Shobana opens up about her Onam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും

പരീക്ഷാ ക്രമക്കേട്: ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി; 'ജുഡീഷ്യല്‍ പരീക്ഷകളിലും ആശങ്ക'

കുട എടുത്തോ!, ഉത്രാടവും തിരുവോണവും മഴയോട് മഴ; ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

റൺസിൽ റെക്കോർഡിട്ട് പന്ത്; ഗില്ലിനെ വെട്ടി, ധോനിയും പിന്നിൽ!

കെഎസ്എഫ്ഇ ചിട്ടി, ബാങ്ക് എഫ്ഡി, എസ്‌ഐപി; ലാഭം കൊയ്യാന്‍ കിടിലന്‍ ത്രീ ഇന്‍ വണ്‍ നിക്ഷേപ തന്ത്രം