"അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും... 13.09.2026 - എന്റെ സ്വപ്നങ്ങളിൽ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി".- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയാണ്. വിവാഹ വിഡിയോയ്ക്കൊപ്പമാണ് തന്റെ വിവാഹം സ്വപ്നതുല്യമാക്കി തീർത്തവരോട് അഹാന നന്ദി പറഞ്ഞിരിക്കുന്നത്.
'തോന്നൽ' എന്ന ട്രാക്കിന്റെ വെഡ്ഡിംഗ് വേർഷനാണ് വിവാഹ വിഡിയോയുടെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട ഗോവിന്ദ് വസന്ത, 'തോന്നൽ' സംഗീതത്തിന്റെ വെഡ്ഡിംഗ് വേർഷൻ ഒരുക്കി നൽകിയതിന് നന്ദി. അഞ്ചു വർഷം മുൻപ് നിങ്ങൾ എനിക്ക് ഇതിന്റെ റഫ് ട്രാക്ക് അയച്ചു തന്ന ആ നിമിഷം തന്നെ ഞാൻ ഉറപ്പിച്ചിരുന്നു, എന്റെ വിവാഹ വിഡിയോയുടെ പശ്ചാത്തല സംഗീതം ഇതായിരിക്കുമെന്ന്!' കുറിപ്പിൽ അഹാന കുറിച്ചു.
സാരിയണിഞ്ഞ് ഒരു 'റെഡ് ബ്രൈഡ്' ആയി മാറിയത് താൻ ഏറെ ആസ്വദിച്ചുവെന്ന് അഹാന കുറിച്ചിട്ടുണ്ട്. 'വിവാഹം എന്ന് പറയുമ്പോൾ ഒരു നല്ല സ്ഥലത്തുവച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് നടത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷേ അതിന്റെ കൂടെ അല്പം കൂടി എന്തെങ്കിലും വേണം എന്ന് തോന്നും. എന്തെങ്കിലും ഒരു കഥ അതിനോട് കൂട്ടിച്ചേർക്കാൻ തോന്നും.
അങ്ങനെയാണ് 'ട്രീ ഓഫ് ലൈഫ്'ആശയത്തിലേക്ക് എത്തുന്നത്. നമ്മുടെ യാത്ര കാണിക്കുന്ന അക്ഷരാർഥത്തിലുള്ള ഒരു ചിത്രീകരണമായിരുന്നു അത്. മരമെന്ന് പറയുമ്പോൾ അതിന് വേരുകളുണ്ട്, ചില്ലകളുണ്ട്. വിവാഹവേദിയിലെ മരത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് അഹാന പറയുന്നു. രണ്ടു വ്യത്യസ്ത വ്യക്തികളായ ഞങ്ങൾ എങ്ങനെയാണ് ഒന്നുചേർന്ന് ഒരു ടീമായത് എന്നത് കാണിക്കാൻ ഇതിലും മികച്ച മറ്റേത് ആശയമാണ് ഉള്ളതെന്ന് അഹാന ചോദിക്കുന്നു.
തന്റെ മനസ്സിലുള്ള ആശയം തുറന്നു പറയുന്നതിന് മുൻപ് തന്നെ, സ്റ്റേജിൽ ഒരു മരം നിർമ്മിക്കുന്നതിനെക്കുറിച്ച് ഡെക്കോർ ടീം അവതരിപ്പിച്ചത് അഹാനയെ അമ്പരപ്പിച്ചു. റെഡ് ഡോട്ട് ഇവന്റ്‌സ് ആണ് മനോഹരമായ ഈ ആശയം പൂർണതയിലെത്തിച്ചത്. മരത്തിന്റെ സൂക്ഷ്മമായ രൂപകൽപ്പനയും അതിനുചുറ്റുമുള്ള അലങ്കാരങ്ങളും അഹാന ആഗ്രഹിച്ചതിനേക്കാൾ മനോഹരമായി അവർ സാക്ഷാത്കരിച്ചു.
ദുൽഖറാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. രണ്ടു പേരേയും ദമ്പതിമാരായി ദുൽഖർ പ്രഖ്യാപിക്കുന്നതും വധുവിനെ ഇനി ചുംബിക്കാം എന്നുപറയുന്നതുമെല്ലാം വിഡിയോയിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates