Aishwarya Lekshmi, Kangana Ranaut ഇൻസ്റ്റ​ഗ്രാം
Entertainment

'അയ്യേ.. ഇവരെന്താണ് ഇങ്ങനെ ?'; കങ്കണയെ പുകഴ്ത്തിയതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വിമർശനം

സ്വയം പരിശ്രമിച്ച് മികച്ച രീതിയിൽ സംസാരിക്കാനും മികച്ച പ്രാസം​ഗികയാകാനും അവർ പഠിച്ചത് എനിക്കിഷ്ടമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടിയും എംപിയുമായ കങ്കണ റണാവതിനെ പുകഴ്ത്തി സംസാരിച്ച നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ വൻതോതിൽ സൈബർ ആക്രമണം. ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ ​ഗാട്ടാ ​ഗുസ്തി 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മുൻപ് നൽകിയ ഒരഭിമുഖത്തിലെ ദൃശ്യങ്ങൾ വീണ്ടും പ്രചരിച്ചതാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.

കങ്കണയുടെ വലിയ ആരാധകിയാണ് താനെന്ന് ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കങ്കണയെ ഒരു 'മാഡ് ജീനിയസ്' എന്നാണ് ഐശ്വര്യ വിശേഷിപ്പിച്ചത്. കങ്കണയുടെ പാർലമെന്റ് പ്രസംഗങ്ങളെയും സംസാരിക്കാനുള്ള കഴിവിനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

ഒരു നടിയുടെ പ്രൊഫൈൽ എന്നത് വലിയ പേരുകൾക്കൊപ്പം അഭിനയിക്കുന്നതല്ല, മറിച്ച് അവർ സിനിമയിലേക്ക് എന്ത് കൊണ്ടുവരുന്നു എന്നതാണെന്നും ഐശ്വര്യ പറഞ്ഞു. "എനിക്ക് കങ്കണ റണാവതിനെ വളരെ ഇഷ്ടമാണ്. അവർ ഒരു മാഡ് ജീനിയസ് ആണെന്നാണ് എനിക്ക് തോന്നുന്നത്.

സ്വയം പരിശ്രമിച്ച് മികച്ച രീതിയിൽ സംസാരിക്കാനും മികച്ച പ്രാസം​ഗികയാകാനും അവർ പഠിച്ചത് എനിക്കിഷ്ടമാണ്. പാർലമെന്റിൽ അവർ നടത്തുന്ന പ്രസം​ഗങ്ങളും ഞാൻ ആസ്വദിച്ച് കാണാറുണ്ട്". - ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഇതിന് പിന്നാലെയാണ് എന്തുകൊണ്ടാണ് ഇങ്ങനെയുള്ളവരെ പിന്തുണയ്ക്കുന്നത് എന്ന് ഐശ്വര്യയോട് ആരാധകർ ചോദിച്ചത്.

ഐശ്വര്യയുടെ ഇപ്പോഴത്തെ നിലപാട് നിരാശപ്പെടുത്തുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ഐശ്വര്യയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. കങ്കണയുടെ രാഷ്ട്രീയ നിലപാടുകളെയല്ല, മറിച്ച് അവരുടെ പ്രസംഗങ്ങളെയാണ് ഐശ്വര്യ അഭിനന്ദിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ ഒരാളെ ലക്ഷ്യം വെക്കുന്നത് ശരിയല്ല. കങ്കണ ഒരു മികച്ച പ്രതിഭയാണെന്നും അത് അംഗീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും താരത്തെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. അതേസമയം ഇത്തരം വിമർശനങ്ങളോട് ഐശ്വര്യ ലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Aishwarya Lekshmi faces criticism after praising Kangana Ranaut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

താങ്ങാനാവുന്ന വില, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി; അറൈവ് ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്

'സുനില്‍ വിഡിയോസ് ഉണ്ട്, സുനിലേട്ടനും'; ആ രഹസ്യം വെളിപ്പെടുത്തി അഭിനവ് സുന്ദര്‍

33ാം വയസിൽ ആദ്യമായി ഇന്ത്യൻ ടീമിൽ! ആരാണ് സാരാംശ് ജെയ്ൻ?

സൗദി എണ്ണശാലകള്‍ക്കുനേരെ ആക്രമണം; ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം