Gladiators  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

അജിത് കുമാറിന്റെ മോട്ടോർസ്പോർട്സ് യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിലൊരാളാണ് അജിത് കുമാർ. അഭിനയം പോലെ തന്നെ റേസിങ്ങും അജിത്തിന്‍റെ പാഷനാണ്. മെയ് ഒന്നിനായിരുന്നു അജിത്തിന്റെ 55-ാം പിറന്നാൾ. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അജിത്തിന്റെ പുതിയ ചിത്രമായ ​ഗ്ലാഡിയേറ്റേഴ്സിന്റെ ​മോഷൻ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

ആരാധകർക്ക് വലിയ സർപ്രൈസായിരുന്നു ഇത്. ‘ഗ്ലാഡിയേറ്റേഴ്‌സ് - ഇൻ പർസ്യൂട്ട് ഓഫ് ചലഞ്ചസ്' എന്നാണ് ചിത്രത്തിന്റെ പേര്. അജിത് കുമാറിന്റെ മോട്ടോർസ്പോർട്സ് യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. റേസിങ്ങിനോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

മോട്ടോർസ്പോർട്ടിനെ അദ്ദേഹം എത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്നും അതിനായി അദ്ദേഹം എത്ര മാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്നുമൊക്കെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് കുമാർ സ്പോർട്സ് സർവീസസ് എൽഎൽസിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണിതെന്നാണ് വിവരം. ആദ്യം ഇത് ഒരു ഡോക്യുമെന്ററി ആയിട്ടാണ് പ്ലാൻ ചെയ്തിരുന്നതെന്നും പിന്നീട് സിനിമയാക്കാമെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെങ്കിലും കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത വർഷം മെയ് 1 ന്, അജിത് കുമാറിന്റെ 56-ാം ജന്മദിനത്തിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘എകെ 64’ എന്ന ചിത്രവും അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Ajith Kumar’s racing film Gladiators first look release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ