തിയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ കള്‍ട്ടായി മാറിയ ചിത്രമാണ് ചന്ദ്രോത്സവം. ചിത്രത്തിലെ രംഗങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയ കാലത്തും ചര്‍ച്ചയായി മാറാറുണ്ട്. ചന്ദ്രോത്സവത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനെക്കുറിച്ച് ക്യാമറാമാന്‍ അളകപ്പന്റെ വാക്കുകള്‍ വൈറലാവുകയാണ്.
മോഹന്‍ലാല്‍ സൈക്കിള്‍ ചവുട്ടി വരുന്നതായിരുന്നു ഇന്‍ട്രോ രംഗം. സൈക്കിളില്‍ വന്നിറങ്ങിയ ശേഷം മോഹന്‍ലാല്‍ ഡയലോഗ് പറയുകയും അത് കഴിഞ്ഞുടനെ സൈക്കിള്‍ മറിഞ്ഞു വീഴുന്നതുമായിരുന്നു രംഗം. ആ സൈക്കിള്‍ വീണതിനെക്കുറിച്ചാണ് അളകപ്പന്‍ പറയുന്നത്.
എല്ലാവരും കരുതുന്നത് പോലെ സൈക്കിള്‍ വീഴ്ത്തിയതല്ലെന്നും മോഹന്‍ലാല്‍ വച്ച രീതി കാരണം വീണതാണെന്നുമാണ് അദ്ദേഹം പറയുന്നത്. സൈക്കിള്‍ വീഴ്ത്താന്‍ കമ്പി കെട്ടി വലിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാല്‍ തന്നെ അത് വേണ്ടെന്ന് പറഞ്ഞാണ് സ്വാഭാവികമായി സൈക്കിള്‍ വീഴ്ത്തിയതെന്നും അദ്ദേഹം പറയുന്നു.
''അത് സ്വാഭാവികമായി വീണതാണ്. ഒരു ഗിമ്മിക്കുമില്ല. വീഴ്ത്താനായി കെട്ടുകമ്പി കെട്ടാനും വലിക്കാനുമൊക്കെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ലാലേട്ടന്‍ അതൊന്നും വേണ്ടെന്ന് പറഞ്ഞു. വന്ന് നിര്‍ത്തിയ പൊസിഷന്‍ കാരണമാണ് വീണത്. മമ്മൂക്കയായാലും ലാലേട്ടന്‍ ആയാലും അവര്‍ എന്താണ് ടേക്കില്‍ തരികയെന്ന് നമുക്ക് പറയാനാകില്ല. നന്നായിട്ട് ചെയ്യുമെന്ന് മാത്രമേ ഊഹിക്കാനാകൂ. ലാലേട്ടന്റേയും മമ്മൂക്കയുടേയും പടങ്ങളില്‍ ഞാനത് ക്യാമറയിലൂടെ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അന്ന് കെട്ടുക്കമ്പിയൊന്നും കെട്ടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വന്ന് വച്ച രീതിയിലാണ് കാര്യം. ഡയലോഗ് പറഞ്ഞതും അത് ടക്ക് എന്ന് വീണു'' എന്നാണ് അളകപ്പന്‍ പറയുന്നത്.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അളകപ്പന്‍ ചന്ദ്രോത്സവത്തിന്റെ ഓര്‍മകള്‍ പങ്കിട്ടത്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രോത്സവം. 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മീനയായിരുന്നു നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates