KH 237 Crew എക്സ്
Entertainment

തമിഴെങ്കിലും ഇതൊരു 'മലയാള സിനിമ'; അണിയറയില്‍ മൊത്തം മലയാളികളുമായി കമല്‍ഹാസന്റെ പുതിയ ചിത്രം

ഒരുങ്ങുന്നത് വമ്പന്‍ സിനിമ

സമകാലിക മലയാളം ഡെസ്ക്

കമല്‍ഹാസന്‍ 70-ാം ജന്മദിനം ആഘോഷിച്ചത് പുതിയ സിനിമയുടെ ക്രൂവിനെ പ്രഖ്യാപിച്ചു കൊണ്ടാണ്. തല്‍ക്കാലത്തേക്ക് കെഎച്ച് 237 എന്ന് പേരിട്ടിരിക്കുന്ന സിനിമ സംസാരിക്കുന്നത് തമിഴാണെങ്കിലും അടിമുടിയൊരു 'മലയാള സിനിമ' ആയിരിക്കുമെന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം. ചിത്രത്തിന്‌റെ ടെക്‌നിക്കല്‍ ക്രൂവിലെ പ്രധാനികളെല്ലാം തന്നെ മലയാളികളാണ്.

ആണ്ടവരുടെ പുതിയ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ലോകയുടെ വന്‍ വിജയത്തിന്റെ തിളക്കവുമായാണ് ജേക്‌സ് കെഎച്ച് 237 ലേക്ക് എത്തുന്നത്. നേരത്തെ ധ്രുവങ്ങള്‍ പതിനാറ്, പോര്‍ തൊഴില്‍ തുടങ്ങിയ സിനിമകള്‍ക്ക് ജേക്‌സ് സംഗീതമൊരുക്കിയിരുന്നു. എആര്‍എമ്മും മാര്‍ക്കോയും രേഖാചിത്രവും ഒരുക്കിയ ഷമീര്‍ മുഹമ്മദായിരിക്കും കമല്‍ഹാസന്‍ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുക.

ആടുജീവിതത്തിന്റെ ആത്മാവായി മാറിയ വിഷ്വലുകള്‍ പകർത്തിയ സുനില്‍ കെഎസ് ആണ് കെഎച്ച് 237 ന്റെ ഛായാഗ്രാഹകന്‍. പ്രമുഖ പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാനേയും മലയാളത്തില്‍ നിന്നും കെഎച്ച് 237 ലെത്തിച്ചിട്ടുണ്ട്. കാന്താര ചാപ്റ്റര്‍ 1 ന്റെ വന്‍ വിജയത്തിന് ശേഷമാണ് ബംഗ്ലാന്‍ കമല്‍ ചിത്രത്തിലെത്തുന്നത്. പ്രേമത്തിന്റേയും പേട്ടയുടേയുമൊക്കെ പബ്ലിസിറ്റി ഡിസൈനറായിരുന്ന ടൂണി ജോണും കെഎച്ച് 237 ന്റെ ഭാഗമാകും.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാര്‍മാരായ അന്‍പ് അറിവ് സഹോദരന്മാരാണ് കമല്‍ ചിത്രത്തിന്റെ സംവിധാനം. നേരത്തെ തന്നെ മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ കെഎച്ച് 237 ന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഗീത സംവിധായകനായും ഛായാഗ്രാഹകനായും കൂടുതല്‍ മലയാളികള്‍ സിനിമയിലേക്ക് എ്തതുന്നത്.

രാജ് കമല്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ മറ്റ് താരങ്ങള്‍ ആരൊക്കെയാകും ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. അധികം വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kamal Haasan's KH 237 next will be all malayali crew movie. Jakes bejoy, Sunil KS and Shameer Muhammed are roped in after Shyam Pushkaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT