Allu Arjun special arrangement
Entertainment

'സ്നേഹം മാത്രം'; ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ

കേരളത്തിൽ നിന്നുള്ള ആരാധകരും ചടങ്ങിനെത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്‍റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ആയിരത്തോളം അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കായി ആറ് മണിക്കൂറിലേറെ സമയമാണ് താരം മാറ്റിവെച്ചത്. കേരളത്തിൽ നിന്നുള്ള ആരാധകരും ചടങ്ങിനെത്തിയിരുന്നു.

താരപ്പൊലിമയ്ക്കപ്പുറം, പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സ് നിറച്ച അതിതീവ്രമായ സ്നേഹപ്രകടനങ്ങൾ കൊണ്ട് ഈ ആരാധക സംഗമം വേറിട്ടു നിന്നു. ആരാധകരോടൊപ്പം വെറുമൊരു ഫോട്ടോ ഷൂട്ടിനായി കാമറയ്ക്ക് മുന്നിൽ നിൽക്കുക മാത്രമായിരുന്നില്ല അല്ലു അർജുൻ ചെയ്തത്.

ആറ് മണിക്കൂറിലധികം സമയം ആരാധകർക്കൊപ്പം ഡാൻസ് കളിച്ചും തമാശകൾ പങ്കുവെച്ചും സംസാരിച്ചും താരം ആഘോഷങ്ങളിൽ പങ്കുചേർന്നു. തങ്ങളുടെ സൂപ്പർതാരത്തെ കാണാൻ എത്തിയ ആരാധകർ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പുനഃസംഗമം പോലെയായിരുന്നു അല്ലുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ ചെലവഴിച്ചത്.

കരിയറിന്‍റെ തുടക്കം മുതൽ തന്‍റെ വളർച്ചയിൽ ഒപ്പം നിന്ന മനുഷ്യരുമായി അല്ലു പുലർത്തുന്ന അപൂർവ്വമായ ആത്മബന്ധത്തിന്‍റെ തെളിവായിരുന്നു ഇത്. തന്‍റെ ആരാധകരുടെ ക്ഷേമത്തിന് താരം നൽകുന്ന വലിയ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു നിർണ്ണായക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

പരിപാടിയിൽ പങ്കെടുത്ത 1,000 അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആരാധകർ പ്രിയതാരത്തെ കാണാനെത്തിയത്.

അവരുടെ സ്നേഹത്തിന് പകരമായി, പുതിയ സിനിമാ പ്രൊമോഷനുകളോ ബ്രാൻഡ് ഇവന്‍റുകളോ ഒന്നുമില്ലാതെ, കേവലം നന്ദി പറയാനായി മാത്രം അല്ലു അർജുൻ ഒരു ദിവസം മുഴുവൻ മാറ്റിവെക്കുകയായിരുന്നു. സെലിബ്രിറ്റികൾ ആരാധകർക്കായി ഏതാനും മിനിറ്റുകൾ മാത്രം മാറ്റിവെക്കുന്ന ഈ കാലഘട്ടത്തിൽ, തനിക്കേറ്റവും പ്രിയപ്പെട്ട 'സമയം' തന്നെയാണ് താരം അവർക്ക് സമ്മാനമായി നൽകിയത്.

ഒരു സൂപ്പർ താരത്തെ കണ്ടു എന്നതിലുപരി, തങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാളോടൊപ്പം സമയം ചെലവഴിച്ച ഓർമ്മകളോടെയാണ് ഓരോ ആരാധകനും മടങ്ങിയത്.

Allu Arjun fans meet goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ

'അവര്‍ മഹാനടിയാണെന്നതില്‍ സംശയില്ല, പക്ഷെ സ്വഭാവം...'; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

'പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല; വിശദീകരിക്കാൻ ബാധ്യതയുണ്ട്': ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ എംഎൽഎ

ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍