Althaf Salim ഇന്‍സ്റ്റഗ്രാം
Entertainment

സഹസംവിധായകയെ പ്രണയിക്കാന്‍ ധൈര്യം കാണിച്ച ഇന്‍ട്രോവേര്‍ട്ട്; മതത്തിന്റെ അതിരുകള്‍ പൊളിച്ച് ഒന്നായ അല്‍ത്താഫും ശ്രുതിയും; പ്രണയകഥ പങ്കിട്ട് താരങ്ങള്‍

മൂന്ന് വര്‍ഷം പ്രണയിച്ച ശേഷം വിവാഹം

സമകാലിക മലയാളം ഡെസ്ക്

നടനായും സംവിധായകനും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് അല്‍ത്താഫ്. വേറിട്ട സംസാര ശൈലിയും കോമഡിയിലെ ടൈമിംഗുമാണ് അല്‍ത്താഫിനെ പ്രിയങ്കരനാക്കുന്നത്. അതേസമയം ജീവിതത്തില്‍ താനൊരു വന്‍ ഇന്‍ട്രോവേര്‍ട്ട് ആണെന്ന് അല്‍ത്താഫ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓഫ് സ്‌ക്രീനില്‍ അല്‍ത്താഫിനെ കണ്ടു കിട്ടുക അസാധ്യമാണ്.

സിനിമ പ്രവര്‍ത്തക ആയ ശ്രുതിയാണ് അല്‍ത്താഫിന്റെ ഭാര്യ. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇന്‍ട്രോവേര്‍ട്ടായ തനിക്ക് പ്രണയിക്കാനുള്ള ധൈര്യം കിട്ടയതിനെക്കുറിച്ച് അല്‍ത്താഫ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തങ്ങളുടെ പ്രണയകഥ പങ്കുവെക്കാന്‍ അല്‍ത്താഫിനൊപ്പം ശ്രുതിയും ചേരുന്നുണ്ട്.

സിനിമയോടുള്ള അടുപ്പമായിരുന്നു അല്‍ത്താഫിന് ശ്രുതിയോട് ഇഷ്ടം തോന്നാന്‍ കാരണം. സംസാരിച്ചപ്പോള്‍ ആ ഇഷ്ടം കൂടി. മൂന്ന് വര്‍ഷം പ്രണയിച്ച ശേഷം ഇരുവരും വിവാഹിതരുമായി. ''സൗഹൃദം പ്രണയത്തിലേക്കെത്തിയപ്പോള്‍ തന്നെ വീട്ടില്‍ വിവരം പറഞ്ഞിരുന്നു. രണ്ടു മതത്തില്‍ പെട്ടവരായതിന്റെ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്കെല്ലാം സന്തോഷമായിരുന്നു. വീട്ടില്‍ വച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം'' അല്‍ത്താഫ് പറയുന്നു.

കോഴിക്കോട്ടുകാരിയായ ശ്രുതി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ മാസ്‌റ്റേഴ്‌സ് നേടിയ ശേഷം സംവിധായക അഞ്ജലി മേനോന്റെ അസിസ്റ്റന്റായി ബാംഗ്ലൂര്‍ ഡെയ്‌സിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അനില്‍ രാധാകൃഷ്ണ മേനോനൊപ്പം സപ്തമശ്രീ തസ്‌കരയും ചെയ്തു.

അനില്‍ രാധാകൃഷ്ണന്റെ ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പ്രേമം ഇറങ്ങുന്നത്. അതിനാല്‍ സിനിമ കാണാന്‍ പറ്റിയിരുന്നില്ല ശ്രുതിയ്ക്ക്. പിന്നീടാണ് അല്‍ത്താഫിനെ കാണുന്നത്.

''ഒറ്റപ്പാലത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെ ഒരു ദിവസം അനിലേട്ടന്‍ പറഞ്ഞു ഇന്നൊരു ഗസ്റ്റ് ഉണ്ട്, ദിവസം അഞ്ച് സിനിമ കാണുന്ന ഒരാളാണ് വരുന്നത്. കുറച്ച് സമയത്തിനകം അല്‍ത്താഫ് വന്നു. കണ്ട സിനിമകളെക്കുറിച്ചൊക്കെ വളരെ സോഫ്റ്റായി സംസാരിച്ച് എല്ലാവര്‍ക്കുമൊപ്പം ഉച്ചയൂണും കഴിച്ചാണ് അല്‍ത്താഫ് പോയത്. കുറച്ച് ദിവസം കഴിഞ്ഞ് അല്‍ത്താഫിന്റെ ഫോണ്‍, ഒന്നു സംസാരിച്ചാലോ... ആ സംസാരം പ്രണയത്തിലേക്കും വിവാഹത്തിലുമെത്തി'' എന്നാണ് ശ്രുതി പറയുന്നത്.

അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയുടെ സബ് ടൈറ്റില്‍ ചെയ്തതും ശ്രുതി ആയിരുന്നു. ആ സമയത്ത് ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയകാലത്ത് അല്‍ത്താഫിന്റേയും ശ്രുതിയുടേയും ഡേറ്റ് എന്നാല്‍ സിനിമ കാണാന്‍ പോകുന്നതായിരുന്നു. ഐമാക്‌സില്‍ സിനിമ കാണാനായി പലവട്ടം കൊയമ്പത്തൂരില്‍ പോയിട്ടുണ്ട് ഇരുവരും.

തനയ് ആണ് അല്‍ത്താഫിന്റേയും ശ്രുതിയുടേയും മകന്‍. മോന്‍ ജനിക്കുന്നത് വരെ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്നാണ് ശ്രുതി പറയുന്നത്. ആട്ടം വരെയുള്ള സിനിമകള്‍ക്ക് സബ് ടൈറ്റില്‍ ചെയ്തിട്ടുണ്ട്. മകന് വേണ്ടി ഇപ്പോള്‍ തല്‍ക്കാലം ബ്രേക്ക് എടുത്തിരിക്കുകയാണ്.

Althaf Salim and Shruthy recalls their love story. They came close to eachother because of their love for cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT