Ambika Mohan ഇൻസ്റ്റ​ഗ്രാം
Entertainment

"അംബാഡി'യുടെ അർഥം ഇപ്പോൾ എല്ലാവർക്കുമറിയാം; കമന്റ് ബോക്സ് കാണുമ്പോൾ പേടിയാകുന്നു എന്ന് പറഞ്ഞവരുണ്ട്'

അവർ എത്രയോ മുൻപ് തന്നെ അംബാഡി എന്ന പേര് എന്നെ വിളിക്കാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അംബിക മോഹൻ. ഇൻസ്റ്റ​ഗ്രാമിലൂടെ ജെൻ സി പിള്ളേരുടെയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അംബിക ഇപ്പോൾ. പ്രായമോ സിനിമയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളോ അല്ല, മറിച്ച് കിടിലൻ ആറ്റിറ്റ്യൂഡും വൈബുമാണ് അംബികയെ കുട്ടികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ പ്ലേ ലിസ്റ്റുകളും ഇവരുടെ മ്യൂസിക് ടേസ്റ്റുമാണ് ജെൻ സികൾക്ക് കൗതുകമായത്. അംബിക മോഹനന്റെ സോഷ്യൽ മീഡിയിലെ നിക് നെയിം ആണ് അംബാഡി (Ambaddie). ഇൻസ്റ്റഗ്രാമിലെ സ്റ്റൈലിഷ് താരങ്ങളെ വിശേഷിപ്പിക്കുന്ന ബാഡി (Baddie) എന്ന വാക്കിനോട് ‘അംബിക’ എന്ന പേര് ചേർത്താണ് ‘അംബാഡി’ എന്ന ടാഗ് ലൈൻ ഉണ്ടായത്.

കേരള സാരിയും ചന്ദനവുമണിഞ്ഞ്, എമിനമിന്റെയും മറ്റ് വിദേശ ആർട്ടിസ്റ്റുകളുടെയും റാപ്പ് പാട്ടുകൾക്കൊപ്പം ചിത്രം പോസ്റ്റ് ചെയ്യുന്ന അംബികയുടെ സ്വാഗ് വേറെ ലെവൽ എന്നാണ് ഇൻസ്റ്റ​ഗ്രാം ആരാധകരുടെ അഭിപ്രായം. 350ലേറെ ചിത്രങ്ങളിൽ അമ്മ വേഷങ്ങൾ ചെയ്ത ഒരു നടി, സോഷ്യൽ മീഡിയയിൽ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന കാഴ്ച എല്ലാവരും അത്ഭുതത്തോടെയാണ് കാണുന്നത്.

തനിക്കതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറയുകയാണ് അംബിക. മാതൃഭൂമിയുടെ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അംബിക. "അംബാഡി എന്നൊരു പേര് വന്നിട്ട് കുറച്ചു കാലമായി. എനിക്ക് തോന്നുന്നു ഒരു വർഷത്തോളമായി. ഇപ്പോഴാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയത്. എനിക്ക് തോന്നുന്നു കുറേ ജെൻ സി കുട്ടികളുണ്ടെനിക്ക്.

അവർ എത്രയോ മുൻപ് തന്നെ അംബാഡി എന്ന പേര് എന്നെ വിളിക്കാറുണ്ട്. ഒരു മാളിലൊക്കെ ചെന്ന് കഴിയുമ്പോൾ, കുട്ടികൾ ഓടി വന്നിട്ട് ദേ അംബാഡി എന്നൊക്കെ പറയും. അത് ഞാൻ നന്നായിട്ട് ആസ്വദിക്കാറുമുണ്ട്. ഇപ്പോൾ നമ്മൾ ലൊക്കേഷനിലൊക്കെ ഇരിക്കുമ്പോൾ സെറ്റ് സാരിയൊക്കെ ഉടുത്ത് നരച്ച മുടിയൊക്കെ വച്ചായിരിക്കും ഇരിക്കുന്നത്. അപ്പോഴായിരിക്കും ഒരു പാട്ടിനോട് നമുക്ക് ഇഷ്ടം തോന്നുക. ആ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും, തോന്നുക എന്നാൽ ഇതിട്ടാലോ എന്ന് തോന്നുക.

അപ്പോൾ ഞാൻ വേഷമൊന്നും നോക്കില്ല. ആ വേഷത്തിൽ തന്നെ റീൽ ഇടും. ഇങ്ങനെ ട്രെൻഡ് ആകുമെന്നൊന്നും വിചാരിച്ചല്ല, ഞാനത് ചെയ്തത്. നമ്മളിട്ടു, പിന്നെ അങ്ങ് പോയി. മില്യണടിച്ചപ്പോൾ സന്തോഷമായി. ഇനിയിപ്പോൾ മില്യൺ അടിച്ചില്ലെങ്കിലും ഞാനിത് നിർത്തില്ല. ഇതെന്റെ ജീവനാണ്. എനിക്കിഷ്ടപ്പെട്ട പാട്ടുകളൊക്കെ മനസിലിങ്ങനെ ഞാൻ കൊണ്ടു നടക്കും. അതിനോട് ഒരിഷ്ടം വന്നു കഴിഞ്ഞാൽ ഞാനത് ഇൻസ്റ്റയിലിടും.

മറ്റു പാട്ടുകൾ എനിക്കിഷ്ടമല്ല എന്നല്ല, മലയാളം ആണെങ്കിലും ഞാനിപ്പോൾ കൂടുതലും കേൾക്കുന്നത് ഇത്തരത്തിലുള്ള പാട്ടുകളാണ്. അംബാഡി എന്ന് പറയുന്നതിന്റെ അർഥം പലർക്കും അറിയില്ലായിരുന്നു. അപ്പോൾ എല്ലാവരും വിശുദ്ധ പശു എന്നൊക്കെ പറയുമായിരുന്നു. ഇപ്പോൾ അതിന്റെ അർഥമെന്താണെന്ന് എല്ലാവർക്കും മനസിലായി എന്നുള്ളതാണ്. അത് വ്യക്തമായി മനസിലാക്കി കൊടുത്തു.

ഞാൻ ഇതെന്താണ് എന്നുള്ളത് കണ്ടുപിടിച്ചിരുന്നു. എനിക്ക് അതുകൊണ്ട് സന്തോഷമായിരുന്നു. പക്ഷേ അതറിയാത്ത പലരും ദേ ഇങ്ങനെ പറയുന്നു അങ്ങനെ പറയുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അപ്പോഴും ഞാൻ മിണ്ടാതിരുന്ന് ചിരിക്കുമായിരുന്നു. നിങ്ങളുടെ കമന്റ് ബോക്സ് കാണുമ്പോൾ പേടിയാകുന്നു എന്നൊക്കെ പറഞ്ഞ ചില ആൾക്കാരുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോഴൊക്കെ ഞാൻ ചിരിച്ചു വിടും. ഇപ്പോൾ എല്ലാവർക്കും അതിന്റെ അർഥങ്ങൾ മനസിലായി. ചെമ്പൻ വിനോദുമായി ഒക്കെ താരതമ്യപ്പെടുത്തുന്നവരുണ്ട്. അദ്ദേഹവും അങ്ങനത്തെ പാട്ടുകളിടാൻ തുടങ്ങിയപ്പോൾ എല്ലാവർക്കും മനസിലായി ഇതെന്താണെന്നുള്ളത്. ചെമ്പൻ വിനോദും ഞാനും ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്". - അംബിക മോഹൻ പറഞ്ഞു.

Ambika Mohan talks about her instagram post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

ഹൈറേഞ്ചില്‍ മാത്രമല്ല, വീട്ടിലെ ചെടിച്ചട്ടിയിലും ഏലം വിളയും; ബാല്‍ക്കണിയിലും പരക്കും 'ഏലസുഗന്ധം'

തൃത്താലയും ചിറ്റൂരും കോങ്ങാടും കൈവിട്ടു, നഷ്ടമായത് 67,000 വോട്ടുകൾ; താൻപോരിമയും പക്വതയില്ലായ്മയും തിരിച്ചടിയായി: ഇഎൻ സുരേഷ് ബാബുവിന്റെ പുറത്താക്കലിലേക്ക് നയിച്ച ഉള്ളറക്കഥകൾ

ബ്ലാസ്റ്റേഴ്സ് ​ഗോൾ വലയ്ക്ക് 'അമരീന്ദർ' കരുത്ത്; മുന്നേറ്റത്തിൽ വേ​ഗം കൂട്ടാൻ 'യാസിർ'

ഭര്‍ത്താവ് സൈക്കോ; കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്....!!!