Mohanlal, Amitabh Bachchan ഫെയ്സ്ബുക്ക്
Entertainment

'ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്, ഒരുപാട് സന്തോഷം തോന്നുന്നു'; മോഹൻലാലിനെ അഭിനന്ദിച്ച് ബി​ഗ് ബി

നിരവധി പേരാണ് അമിതാഭ് ബച്ചന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് ആശംസകളുമായി നടൻ അമിതാഭ് ബച്ചൻ. മോഹൻലാലിനെ അഭിനന്ദിച്ച് മലയാളത്തിലാണ് ബി​ഗ് ബി ആശംസ അറിയിച്ചിരിക്കുന്നത്. ഏറ്റവും അർഹമായ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും മോഹൻലാലിന്റെ വലിയ ആരാധകനാണ് താനെന്നും ബച്ചൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ- എന്നും ബച്ചൻ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അമിതാഭ് ബച്ചന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

'ബിഗ്ഗ് ബി യുടെ ബിഗ്ഗ് സല്യൂട്ട്...', 'ബച്ചൻ ജി പൊളിച്ചു', 'ഞങ്ങളും അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു...മലയാളത്തിന്റെ നിറഞ്ഞ സ്നേഹം', 'ഭാരതത്തിന്റെ അഭിനയ വിസ്മയം, കേരളത്തിന്റെ അഭിനയ ചാരുതയെ അഭിനന്ദിക്കുന്ന അപൂർവ്വ നിമിഷം'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

'ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ വളരെയധികം വിനയാന്വിതനാണ്. ഈ അംഗീകാരം എനിക്ക് മാത്രമുള്ളതല്ല, ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളതാണ്. എന്റെ കുടുംബം, പ്രേക്ഷകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ അങ്ങനെ എല്ലാവര്‍ക്കും.

നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഈ അംഗീകാരം നന്ദിയോടെ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങുന്നു''- മോഹന്‍ലാല്‍ പറഞ്ഞു.

അമിതാഭ് ബച്ചന്റെ കുറിപ്പിന്റെ പൂർണരൂപം

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ.

ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ

Cinema News: Bollywood Actor Amitabh Bachchan congratulate Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT