അനുരാഗ് കശ്യപ് ഇൻസ്റ്റ​ഗ്രാം
Entertainment

'അതിനുള്ള പണം ഞങ്ങളുടെ പക്കലില്ല, മറ്റു വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്'; 'കെന്നഡി' റിലീസിനേക്കുറിച്ച് സംവിധായകൻ

നിരവധി ചലച്ചിത്ര മേളകളില്‍ പ്രശംസ നേടിയ ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള സംവിധായകനും നടനുമാണ് അനുരാഗ് കശ്യപ്. രാഹുൽ ഭട്ട്, സണ്ണി ലിയോണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'കെന്നഡി'. നിരവധി ചലച്ചിത്ര മേളകളില്‍ പ്രശംസ നേടിയ ചിത്രം കൂടിയാണിത്. എന്നാൽ ചിത്രമിതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല.

2023 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമായിരുന്നിട്ടു കൂടി കെന്നഡി റിലീസ് ചെയ്യാത്തതിന് കാരണമെന്താണെന്ന് തുറന്നു പറയുകയാണ് അനുരാ​ഗ് കശ്യപ് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അനുരാ​ഗ് ഇക്കാര്യം പറഞ്ഞത്. കെന്നഡി റിലീസ് ചെയ്യാനുള്ള പണമിപ്പോൾ തങ്ങളുടെ പക്കലില്ലെന്നും സംവിധായകൻ പറഞ്ഞു.

"അത് സ്റ്റുഡിയോയിൽ കുടുങ്ങി കിടക്കുകയാണ്. ശരിക്കും ആ സിനിമ റിലീസ് ചെയ്യാനുള്ള പണം ഞങ്ങളുടെ കൈയിൽ ഇല്ല. ഞങ്ങൾ അതിനുള്ള മറ്റു വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്". - അനുരാ​ഗ് കശ്യപ് പറഞ്ഞു. തന്റെ സിനിമകളിൽ മകൾക്ക് ഇഷ്ടപ്പെട്ട സിനിമയും കെന്നഡി ആണെന്ന് അനുരാ​ഗ് കൂട്ടിച്ചേർത്തു.

കെന്നഡ‍ിയുടെ തുടർഭാ​ഗമായി ചെയ്യാൻ ഒരു വെബ് സീരിസും തന്റെ മനസിലുണ്ടെന്ന് അനുരാ​ഗ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അനുരാ​ഗ് തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ​ഗുഡ് ബാഡ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT