Arjun Das, Pawan Kalyan ഇൻസ്റ്റ​ഗ്രാം
Entertainment

'പവൻ സാർ വിളിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കില്ല, ഞാൻ അവിടെ ഉണ്ടാകും'; 'ഒജി 2'വിനെക്കുറിച്ച് അർജുൻ ദാസ്

പ്രിയങ്ക മോഹനായിരുന്നു ഒജിയിൽ നായികയായെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പവൻ കല്യാൺ നായകനായെത്തി തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് 'ദെയ് കോൾ ഹിം ഒജി'. സുജീത്ത് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം 293 കോടി രൂപയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിൽ നടൻ അർജുൻ ദാസും പ്രധാന വേഷത്തിലെത്തിയിരുന്നു.

'ഒജി 2' വിലും അർജുൻ ദാസ് ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അർജുൻ. ഐഎഎൻഎസിനോടായിരുന്നു അർജുന്റെ പ്രതികരണം. താനും 'ഒജി 2' വിൽ ഉണ്ടാകമെന്നാണ് കരുതുന്നത് എന്നായിരുന്നു അർജുന്റെ പ്രതികരണം.

"ആദ്യ ഭാഗത്തിൽ അവളെ ബോംബെയിലേക്ക് കൊണ്ടുപോയി വിടാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതിനാൽ ഞാനും അതിൽ ഉണ്ടാകുമെന്ന് കരുതുന്നു. സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതേയുള്ളൂ. ഷൂട്ടിങ് എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലൊന്നും ഞങ്ങൾക്ക് വ്യക്തതയില്ല. പക്ഷേ പവൻ സാർ എന്നെ വിളിച്ചാൽ...

ഞാൻ ഇപ്പോൾ അദ്ദേഹത്തെ അണ്ണയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് അണ്ണയ വിളിച്ചാൽ ഞാൻ അവിടെ ഉണ്ടാകും. അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല".- അർജുൻ ദാസ് പറഞ്ഞു. പ്രിയങ്ക മോഹനായിരുന്നു ഒജിയിൽ നായികയായെത്തിയത്. ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Arjun Das opens up about OG 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം