Arjun Sarja and Aishwarya Arjun 
Entertainment

'മകള്‍ക്ക് പോലും രക്ഷയില്ല!'; നായികയുടെ അരക്കെട്ടിന്റെ ക്ലോസ് അപ്പ്; അര്‍ജുനെതിരെ സോഷ്യല്‍ മീഡിയ

അര്‍ജുന്‍ സംവിധാനം ചെയ്ത സീതാ പയനം ചിത്രത്തിലെ രംഗമാണ് വിവാദമായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. അര്‍ജുന്‍ സംവിധാനം ചെയ്ത സീതാ പയനം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. സ്ത്രീ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നുവെന്ന വിമര്‍ശനമാണ് അര്‍ജുനും ചിത്രവും നേരിടുന്നത്.

അര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക അര്‍ജുന്റെ മകള്‍ ഐശ്വര്യയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിലെ ഗാന രംഗത്തില്‍ നായികയുടെ അരക്കെട്ട് ക്ലോസ് അപ്പില്‍ കാണിക്കുന്നുണ്ട്. ഈ രംഗത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലും നായികയ്ക്ക് രക്ഷയില്ലെന്നും അത്രത്തോളം സാധാരണയായി മാറിയിരിക്കുകയാണ് സ്ത്രീവിരുദ്ധതയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചിത്രത്തേയും പ്രസ്തുത രംഗത്തേയും വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് വൈറലായതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ''ഈ സിനിമയില്‍ ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു. എന്നിട്ടും അത് ഉള്‍പ്പെടുത്തി. പതിറ്റാണ്ടുകളായി സ്ത്രീകളെ സിനിമകളില്‍ ഒബ്‌ജെക്ടിഫൈ ചെയ്തുവരികയാണ്. ഇത് മറ്റൊരു ഉദാഹരണം മാത്രം. ഞാന്‍ തെലുങ്കിലാണ് ചിത്രം കണ്ടത്. തെലുങ്കിലായാലും, മറ്റേതൊരു ഇന്ത്യന്‍ സിനിമയിലാണെങ്കിലും സ്വന്തം അച്ഛന്‍ സംവിധായകനായുള്ള സിനിമയില്‍ പോലും ഒരു നടിയ്ക്ക് ഇത്തരം ഫ്രെയിമുകളില്‍ നിന്നും രക്ഷയില്ലെങ്കില്‍, 2026 ലും ഈ സമൂഹത്തെക്കുറിച്ച് എന്താണ് പറയേണ്ടി വരിക? 2026 ലും നമ്മള്‍ ഇതുപോലുള്ള സിനിമയാണ് ചെയ്യുന്നത്. സ്ത്രീകളെ ലൈംഗീകമായി ചിത്രീകരിക്കേണ്ടത് ആവശ്യകതയാണെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാരുടെ കാര്യത്തിലത് സംഭവിക്കുന്നില്ല?'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം ന്യായീകരിക്കുന്നവരുമുണ്ട്. സ്ത്രീസൗന്ദര്യം കാണിക്കുന്നത് ഒബ്‌ജെക്ടിഫൈ ചെയ്യുന്നതാകില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികള്‍ പങ്കുവെക്കുന്ന ചിത്രങ്ങളോട് താരതമ്യം ചെയ്തും ചിലര്‍ ന്യായീകരിക്കുന്നുണ്ട്. അതേസമയം അച്ഛന്‍ തന്നെ മകളെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഉള്‍ക്കൊള്ളാനാകില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

Arjun Sarja gets called for objectifying his own daughter in his directorial.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

ചായ വീണ്ടും ചൂടാക്കി കുടിക്കാമോ?

ബാലാവകാശ കമ്മീഷൻ ഇടപെട്ടു; സ്‌കൂള്‍ അവധിക്കാല ക്ലാസുകൾ രാവിലെ 7.30 മുതല്‍, സമയം പുനഃക്രമീകരിച്ചു

മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യ, 15,000 പരാതികള്‍; ലോണ്‍ ആപ്പ് ഇരകളില്‍ കൂടുതലും സ്വകാര്യ സ്ഥാപന ജീവനക്കാര്‍

'109 എണ്ണം', വല നിറച്ചും ​ഗോളുകള്‍! ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്ക്...

SCROLL FOR NEXT