കരിയറിലെ തിരക്കുകള്‍ക്കിടയിലും കുടംബത്തിന് വേണ്ടി സമയം കണ്ടെത്തുന്നതിനെക്കുറിച്ച് നടന്‍ ആസിഫ് അലി. മക്കള്‍ വേഗത്തില്‍ വളരുകയാണെന്നും അതിനാല്‍ അവര്‍ക്കൊപ്പം പരമാവധി നല്ല ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
''ആദുവിന് 12 വയസായി. ഹയയ്ക്ക് ഒമ്പത് വയസും. ഈ സമയത്ത് പരമാവധി വീട്ടില്‍ നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ പ്രൊഫഷന്‍ ഇങ്ങനെ ആയതു കൊണ്ട് പലപ്പോഴും യാത്രകളിലായിരിക്കും. ഞാന്‍ മനസിലാക്കിയൊരു കാര്യം നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തിലാണ് അവര്‍ വളരുന്നത്. എല്ലാ ദിവസവും ഭാര്യ മക്കളുടെ ഫോട്ടോസും വിഡിയോസും വാട്‌സാപ്പില്‍ അയക്കും. അതിന്റെ ഒരു കളക്ഷന്‍ എന്റെ ഫോണിലുണ്ട്. ചിലപ്പോള്‍ ഗ്യാലറിയില്‍ പോയി നോക്കുമ്പോഴാണ് ഇവര്‍ പെട്ടെന്ന് പെട്ടെന്ന് വളരുകയാണെന്ന് തിരിച്ചറിയുന്നത്.'' ആസിഫ് അലി പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''നമ്മള്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഇപ്പോള്‍ നമ്മളെ വേട്ടയാടുന്നുമുണ്ട്. ഞാന്‍ പതിനേഴ് വയസൊക്കെയുള്ളപ്പോള്‍ എനിക്ക് ഇനി ഇവിടെ നിക്കണ്ട എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിട്ടുണ്ട്. ബോയ്‌സിന് എല്ലാവര്‍ക്കും ആ സ്വഭാവം ഉണ്ടാകും. ഇതൊക്കെ എന്റെ വീട്ടിലും സംഭവിച്ചേക്കാം. അതിന് മുമ്പ് കുറച്ച് നല്ല ഓര്‍മകള്‍ അവര്‍ക്കൊപ്പം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹം'' എന്നും ആസിഫ് അലി പറയുന്നു.
മിറാജ് ആണ് ആസിഫ് അലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്തിറങ്ങിയ ഐ ആം ഗെയിം, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്നീ ചിത്രങ്ങളില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ അണിയറയിലുള്ള സിനിമ. വന്‍താരനിര അണിനിരക്കുന്ന ചിത്രം ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates