നടന്‍ എന്ന നിലയില്‍ ഓരോ സിനിമ പിന്നിടുമ്പോഴും ആസിഫ് അലി സ്വയം മെച്ചപ്പെടുത്തുന്നതൊരു മനോഹര കാഴ്ചയാണ്. അഭിനയത്തിലൂടെ ഞെട്ടിക്കുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും അദ്ദേഹം കയ്യടി നേടാറുണ്ട്. സൗമ്യമായ പെരുമാറ്റവും, ഉറച്ച നിലപാടുകളും ആസിഫ് അലിയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ ആസിഫ് അലിയുടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പുതിയ ഐഫോണിന്റെ ലോഞ്ച് പരിപാടിയ്ക്കിടെ അരങ്ങേറിയ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് വച്ചാണ് സംഭവം. പ്രൊമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിന്റെ വിജയിയെ പ്രഖ്യാപിക്കാനും സമ്മാനമായി ഐഫോണ്‍ നല്‍കാനുമായി എത്തിയതായിരുന്നു ആസിഫ് അലി. പിന്നാലെ താരം വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് സദസില്‍ നിന്നും നറുക്കെടുപ്പില്‍ ജയിച്ച യുവാവിനോട് സ്‌റ്റേജിലേക്ക് വരാന്‍ അവതാരകയായ മീര അനില്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
വേദിയിലെത്തിയ യുവാവിനോട് മീര നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവ് പോക്കറ്റില്‍ നിന്നും ഫോണ്‍ എടുക്കാന്‍ ഒരുങ്ങവെ ആസിഫ് അലി മീരയെ തടയുകയായിരുന്നു. ഇതോടെ മീര പിന്‍വാങ്ങി. ഈ വിഡിയോയാണ് വൈറലാകുന്നത്. ആസിഫിന്റെ ഇടപെടലിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ആസിഫിനോടുള്ള ഇഷ്ടം കൂടിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ചെറുപ്പക്കാരന്റെ സ്വകാര്യതയെ മാനിക്കാന്‍ ആസിഫ് അലി കാണിച്ച കരുതലിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. അതേസമയം പഴയ ഫോണ്‍ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ മീരയ്ക്ക് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്. അവള്‍ക്കില്ലാത്തതും ആസിഫ് അലിയ്ക്ക് ഉള്ളതും, മനുഷ്യത്വം ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates