Aswanth Kok വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

2025 ഫെബ്രുവരിയിലാണ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്. സംഭവ ദിവസം ലൈസൻസ് കയ്യിൽ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. പിന്നീട് സമർപ്പിച്ച ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് മനസ്സിലാകുന്നത്.

2025 ഫെബ്രുവരിയിലാണ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞത്. ഇതോടെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും. 5 വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര സബ് ആർടി ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെ മാത്രമാണ് കാലാവധി ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. ‌‌അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചു പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞു വച്ച ശേഷം ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന അശ്വന്തിന്റെ വിഡിയോ പുറത്ത് വന്നിരുന്നു. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനത്തിൽ നിന്നും മദ്യവും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. ഇനി താൻ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പിന്നീട് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

Aswanth Kok faces police action over expired driving licence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

പ്ലാനുകളുടെ നിരക്ക് കൂട്ടി എയര്‍ടെല്‍; 50 രൂപയുടെ വർധന

ഹൃദയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവെന്ന് പരാതി

ലോകത്തെ ഏറ്റവും മികച്ചത്; രാജ്യാന്തര സര്‍വീസുകളില്‍ റെക്കോര്‍ഡ് നേട്ടം, ഒന്നാമതെത്തി ദുബൈ വിമാനത്താവളം

ദിവസവും നാല് മുട്ട വീതം, ശരീരത്തിന് എന്ത് സംഭവിക്കും?