ഇലിയാന ഡിക്രൂസ്/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'ഉറങ്ങാൻ പറ്റുന്നില്ല, കുഞ്ഞ് വയറ്റിനുള്ളിൽ ഡാൻസ് പാർട്ടി നടത്തുകയാണ്'; ചിത്രവുമായി ഇലിയാന

ഏപ്രില്‍ 18നാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇലിയാന താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി ഇലിയാന ഡിക്രൂസ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ്. 

കുഞ്ഞിന്റെ അനക്കം കാരണം ഉറങ്ങാൻ പറ്റുന്നില്ല എന്നാണ് ഇലിയാന കുറിച്ചത്. ഉറങ്ങാനായി കിടക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 'നമ്മൾ ഉറങ്ങണം എന്നു കരുതുമ്പോൾ കുഞ്ഞ് വയറ്റിനുള്ളിൽ ഡാൻസ് പാർട്ടി നടത്തുകയാണ്' എന്നാണ് താരം കുറിച്ചത്. അതിനു പിന്നാലെ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള വിശേഷങ്ങളും താരം പോസ്റ്റ് ചെയ്തു. സോഫ്റ്റ് ബ്രെഡ് ബേക്ക് ചെയ്തെന്നും അതു കഴിച്ചെന്നുമെല്ലാം താരം ആരാധകരെ അറിയിച്ചു. 

ഏപ്രില്‍ 18നാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇലിയാന താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത്. അവിവാഹിതയായ ഇലിയാന കുഞ്ഞിന്റെ അച്ഛനെ വെളിപ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി പേരാണ് കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യവുമായി എത്തിയത്. എന്നാല്‍ വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാതെ തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ഇലിയാന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം