Basil Joseph about Mammootty ഇന്‍സ്റ്റഗ്രാം
Entertainment

'കുഞ്ഞ് ഹോപ്പ് മമ്മൂട്ടിയോട് ചോദിച്ചു, പേരെന്താ? ചിരിച്ചു കൊണ്ട് അദ്ദേഹം നല്‍കിയ മറുപടി'; ഈ സായാഹ്നം ഒരിക്കലും മറക്കില്ലെന്ന് ബേസില്‍

ജീവിതകാലത്തേക്കുള്ളൊരു കോര്‍ മെമ്മറി

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയ്‌ക്കൊപ്പം സയാഹ്നം പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കിട്ട് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. മമ്മൂട്ടിയെ കുടുംബ സമേതം കണ്ടതും ഏറെ നേരം സംസാരിക്കാന്‍ സാധിച്ചതും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഓര്‍മയാണെന്നാണ് ബേസില്‍ പറയുന്നത്. തന്റെ മകള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ മനോഹരമായ ചിത്രവും ബേസില്‍ പങ്കുവച്ചിട്ടുണ്ട്.

തന്റെ മകള്‍ ഹോപ്പും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ചും ബേസില്‍ കുറിപ്പില്‍ പറയുന്നുണ്ട്. മകള്‍ മമ്മൂട്ടിയോട് പേരെന്താ എന്ന് ചോദിച്ചതും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ബേസില്‍ പങ്കുവെക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ കുടുംബത്തിന്റെ ചിത്രവും ബേസില്‍ പങ്കുവച്ചിട്ടുണ്ട്.

''ഇതിഹാസത്തിനൊപ്പം ഒരു സായാഹ്നം ചെലവിടാനുള്ള വിശേഷഭാഗ്യമുണ്ടായി. ഏറ്റവും ജെന്റില്‍ ആയ, സ്വര്‍ഗീയമായ നിമിഷമായിരുന്നു അത്. ഞങ്ങളുടെ കുടുംബം എന്നെന്നും ഓര്‍ത്തിരിക്കുന്ന നിമിഷങ്ങള്‍. എന്റെ കുഞ്ഞ് മോള്‍ അദ്ദേഹത്തേ നോക്കി, നിഷ്‌കളങ്കമായി ചോദിച്ചു. നിങ്ങളുടെ പേരെന്താ? അദ്ദേഹം ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, മമ്മൂട്ടി! ലളിതമായ ആ മറുപടി ജീവിതകാലത്തേക്കുള്ളൊരു കോര്‍ മെമ്മറിയായി ഞങ്ങളുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു'' ബേസില്‍ പറയുന്നു.

''അദ്ദേഹം തന്റെ സ്വന്തം കാമറയില്‍ കുറേ ചിത്രങ്ങളെടുത്തു. ഹോപ്പിയും മമ്മൂക്കയും കുറേയേറേ സെല്‍ഫികളുമെടുത്തു. കുറച്ച് മണിക്കൂറുകള്‍ നേരത്തേക്ക് അദ്ദേഹം ഈ ലോകത്തിന് ആരാണെന്ന കാര്യം ഞങ്ങള്‍ മറന്നു. വളരെ അടുത്തൊരു സുഹൃത്തിന് അരികിലാണ് ഇരിക്കുന്നതെന്ന തോന്നലാണ് അദ്ദേഹമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ഗ്രേസും ഊഷ്മളതയും വാക്കുകള്‍ക്ക് അതീതമാണ്.''

''നന്ദി മമ്മൂക്ക, നിങ്ങളുടെ കനിവിനും ഊഷ്മളതയ്ക്കും എന്നെന്നും ഓര്‍ത്തിരിക്കുന്നൊരു സായാഹ്നം നല്‍കിയതിനും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു'' എന്നും ബേസില്‍ പറയുന്നു. ബേസിലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുകയാണ്. താരങ്ങളായ നിഖില വിമല്‍, ചന്തു സലിംകുമാര്‍, തുടങ്ങി നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Basil Joseph and famil spends a evening with Mammootty. He says they will not forget this moment. shares how their daughter bonded with the legend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT