Basil Joseph വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം കേരളത്തിന് പുറത്തും വലിയ ഹിറ്റായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സംവിധായകനായി വന്ന് നടനായും കയ്യടി നേടിയ താരമാണ് ബേസില്‍ ജോസഫ്. ബേസിലിന് കേരളത്തിന് പുറത്തും വലിയ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു പൊന്മാന്‍. അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടമുള്ള ചിത്രമാണ് പൊന്‍മാന്‍ എന്നാണ് ബേസില്‍ പറയുന്നത്. പംപാ സാഹിത്യോത്സവത്തില്‍ മനീഷ് നാരായണനുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമ ഒഴിയാബാധയായാല്‍ പിന്നെ ഒരിക്കലും ബ്രേക്കെടുക്കാന്‍ കഴിയില്ലെന്നും ബേസില്‍ പറയുന്നു. കരിയറില്‍ താന്‍ ഇപ്പോള്‍ തന്നോട് തന്നെ മത്സരിക്കുകയാണെന്നും ബേസില്‍ പറയുന്നു. ''പൊന്‍മാന്‍' സിനിമയാണ് അഭിനയിച്ചതില്‍ ഏറെ ഇഷ്ടം. ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടവതരിപ്പിക്കാന്‍ സഹായകമായത് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ജി.ആര്‍. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലാണ്. കൃതിയോടു നീതിപുലര്‍ത്താന്‍ പരമാവധി ശ്രമിച്ചു'' എന്നാണ് പൊന്‍മാന്‍ സിനിമയെക്കുറിച്ച് ബേസില്‍ പറയുന്നത്.

തന്റെ ചിത്രം മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്തതിനെക്കുറിച്ചും ബേസില്‍ സംസാരിക്കുന്നുണ്ട്. 'തിയേറ്ററിലുണ്ടാകുന്ന പ്രേക്ഷകസ്വീകാര്യത ഒരിക്കലും ഒടിടി പ്ലാറ്റ്ഫോമില്‍ കിട്ടില്ല. മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ നല്ല വിഷമമുണ്ട്. അവസാനഘട്ടത്തിലാണ് തിയേറ്റര്‍ റിലീസിനുള്ള സാഹചര്യമില്ലാതെ പോയത്. അക്കാലത്ത് വലിയ ട്രോമയിലേക്കു വഴുതിവീണെന്നും പിന്നെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുവെന്നും താരം പറയുന്നു.

ടൊവിനോ തോമസിനെ നായനാക്കി ബേസില്‍ ഒരുക്കിയ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. കൊവിഡ് കാലത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം കേരളത്തിന് പുറത്തും വലിയ ഹിറ്റായി. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ സിനിമയുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മിന്നല്‍ മുരളിയ്ക്ക് ശേഷം ബേസില്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്‍ ചിത്രത്തിലൂടെയാണ് ബേസില്‍ വീണ്ടും സംവിധായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Basil Joseph says he was in trauma as he couldn't release Minnal Murali in theatre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ