Entertainment

വശ്യസൗന്ദര്യത്തിവന്റെ റാണി; ജയഭാരതിയുടെ പ്രധാന സിനിമകൾ

13ാം വയസിൽ സിനിമയിലേക്ക് ചുവടുവച്ച താരം വിവിധ ഭാ​ഷകളിലായി 400ഓളം സിനിമകളാണ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയ നായിക ജയഭാരതി സപ്തതി നിറവിലാണ്. 13ാം വയസിൽ സിനിമയിലേക്ക് ചുവടുവച്ച താരം വിവിധ ഭാ​ഷകളിലായി 400ഓളം സിനിമകളാണ് ചെയ്തത്. 36 വർഷം നീണ്ടു നിൽക്കുന്ന കരിയറിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് വേഷമിട്ടത്. മികച്ച നടിക്കുള്ള ഒരു ദേശിയ അവാർഡും രണ്ട് സംസ്ഥാന അവാർഡും ജയഭാരതി സ്വന്തമാക്കി. താരറാണിയുടെ പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങൾ പരിചയപ്പെടാം.

കാട്ടുകുരങ്ങ്

1969ല്‍ റിലീസ് ചെയ്ത കാട്ടുകുരങ്ങാണ് ജയഭാരതിയെ ശ്രദ്ധേയയാക്കുന്നത്. സത്യനും ശാരദയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് ജയഭാരതി അവതരിപ്പിച്ചത്. പി ഭാസ്‌കരനാണ് ചിത്രം സംവിധാനം ചെയ്തത്.

മറുപക്കം

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 1991ലാണ് റിലീസ് ചെയ്തത്. ഇന്ദിര പ്രധാസാരഥിയുടെ ഉച്ചി വെയില്‍ എന്ന നോവല്ലയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ കഥാപാത്രം ജയഭാരതിക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്തു. കൂടാതെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരവും നേടി.

മാധവിക്കുട്ടി

1973ല്‍ റിലീസ് ചെയ്ത ചിത്രം തോപ്പില്‍ ഭാസിയാണ് സംവിധാനം ചെയ്തത്. മധുവാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ഈ സിനിമയിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1972ലും മികച്ച നടിയായി തെരഞ്ഞെടുത്തത് ജയഭാരതിയെ ആയിരുന്നു.

രതിനിര്‍വേദം

മലയാള സിനിമപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയ ചിത്രമാണ് രതിനിര്‍വേദം. കൗമാരക്കാരന്‍ തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്നതാണ് കഥ. ഇറോട്ടിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഭരതനാണ് സംവിധാനം ചെയ്തത്. ചിത്രം കേരള ബോക്‌സ് ഓഫിസില്‍ പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്തു. ചിത്രം പിന്നീട് ടി കെ രാജീവ് കുമാര്‍ റീമേക്ക് ചെയ്തിരുന്നു.

നെല്ല്

1974ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നെല്ല്. പി വത്സലയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. പ്രേം നസീറാണ് ചിത്രത്തില്‍ നായികയായി എത്തിയത്. കെജി ജോര്‍ജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT