അക്ഷര സിങ് ഫെയ്സ്ബുക്ക്
Entertainment

'50 ലക്ഷം തരണം, ഇല്ലെങ്കില്‍ കൊന്നു കളയും'; ഭോജ്പുരി നടി അക്ഷര സിങിനും വധഭീഷണി

ഭോജ്പുരി സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അക്ഷര സിങ്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഭോജ്പുരി നടി അക്ഷര സിങിന് വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് നടിക്ക് ഫോണില്‍ കോളുകള്‍ വന്നത്. ദനാപൂര്‍ സ്റ്റേഷനില്‍ രേഖാമൂലം നടി പരാതി നല്‍കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് തവണയാണ് നടിയുടെ ഫോണില്‍ ഭീഷണി സന്ദേശം അയച്ചത്. രണ്ട് ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു.

ഭോജ്പുരി സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അക്ഷര സിങ്. 2010ലെ ആക്ഷന്‍ നാടകമായ സത്യമേവ ജയതേ എന്ന ചിത്രത്തിലൂടെ രവി കിഷനൊപ്പം സിങ് ആദ്യമായി അഭിനയിച്ചു. തുടര്‍ന്ന് 2011ല്‍ പുറത്തിറങ്ങിയ പ്രണ്‍ ജയേ പര്‍ വച്ചന്‍ ന ജായേ എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. 2016ല്‍ റൊമാന്റിക് നാടകമായ എ ബല്‍മ വിഹാര്‍ വാലയിലും അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT