Daddy Cool Youtube
Entertainment

'ചമക് ചലോയ്ക്ക്' ശേഷം 'ഡാഡി കൂളിൽ'; ഷാരൂഖ് - കരീന കോംബോ വീണ്ടും; തരം​ഗമായി 'കിങി'ന്റെ ഡാഡി കൂൾ

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കരീന കപൂറും വീണ്ടും ഒന്നിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കരീന കപൂറും വീണ്ടും ഒന്നിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം 'കിങ്' (King) ലെ പുതിയ ഗാനമായ 'ഡാഡി കൂൾ' പുറത്തിറങ്ങി. ബോണി എം ബാൻഡിന്റെ പ്രശസ്തമായ 'ഡാഡി കൂൾ' ഗാനത്തിന് പുതിയ സംഗീതാവിഷ്കാരം നൽകിയാണ് അണിയറപ്രവർത്തകർ ഗാനം ഒരുക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാനും കരീന കപൂറും ഒന്നിച്ചുള്ള നൃത്തമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. സ്റ്റൈലിഷ് പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിൽ ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയും നൃത്തച്ചുവടുകളും ശ്രദ്ധ നേടുന്നുണ്ട്. 2011ൽ പുറത്തിറങ്ങിയ 'റാ.വൺ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി പ്രധാന വേഷങ്ങളിൽ ഒരുമിച്ചെത്തിയത്. 'അശോക', 'കഭി ഖുഷി കഭി ഗം' തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

'ഡാഡി കൂൾ' എന്ന ഗാനത്തിന്റെ കിങ് പതിപ്പിന് സംഗീതം നൽകിയിരിക്കുന്നത് സച്ചിൻ-ജിഗറാണ്. അരിജിത് സിങ്ങും ശിൽപ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാറാണ് ഹിന്ദി വരികൾ എഴുതിയിരിക്കുന്നത്. വൈഭവി മർച്ചന്റാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബോണി എമ്മിന്റെ 1976ൽ പുറത്തിറങ്ങിയ ഒറിജിനൽ ഗാനത്തിലെ വരികൾക്കൊപ്പം പുതിയ ഹിന്ദി വരികളും ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ തന്നെയാണ് പുതിയ ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ബേബോയ്ക്കൊപ്പം വീണ്ടും, പാട്ട് പഴയകാലത്തേത്, പക്ഷേ ഇപ്പോഴും കൂൾ' എന്നായിരുന്നു ഗാനത്തിനൊപ്പമുള്ള താരത്തിന്റെ കുറിപ്പ്. ചിത്രത്തിലെ ആദ്യ ഗാനമായ 'തു മിൽ ജായേ' നേരത്തെ പുറത്തിറങ്ങിയിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനത്തിന് പിന്നാലെയാണ് പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ഷാരൂഖിന്റെ മകൾ സുഹാന ഖാന്റെ തിയേറ്റർ അരങ്ങേറ്റ ചിത്രം കൂടിയാണ് കിങ്. ദീപിക പദുക്കോണിന് പുറമേ അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, ജയ്ദീപ് അഹ്ലാവത്ത്, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, രാഘവ് ജുയൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

'Chammak Challo' to 'Daddy Cool'; Shah Rukh - Kareena combo returns; 'The King's' 'Daddy Cool' creates a stir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

'ക്ലൈമാക്സിലെ ആ പാട്ടിനായി ശ്രദ്ധ കൂട്ടിയത് 12 കിലോ ഭാരം, വണ്ണം കൂടിയതോടെ കാൽമുട്ടിന് വേദന'; 'ഈഠ'യിലെ പാട്ടിനെക്കുറിച്ച് കൊറിയോ​ഗ്രഫർ

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

'മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്'; ഓവര്‍ സ്‌നേഹ പ്രകടനം ഇഷ്ടമല്ല: ധ്യാന്‍ ശ്രീനിവാസന്‍

ആറുപടൈ വീടുകളിൽ ഒന്നാമത്തേത്, മുരുകൻ ദേവയാനിയെ വിവാഹം കഴിച്ച പുണ്യസ്ഥലം; അറിയാം തിരുപ്പരൻ കുൺട്രത്തിന്റെ പ്രാധാന്യം