Chandu Salim Kumar 
Entertainment

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം

വിമർശിക്കുന്നവർക്ക് സലിം കുമാറിനോട് ഉള്ളതിനേക്കാള്‍ ആയിരം ഇരട്ടി സ്‌നേഹം ഉണ്ടാകുക അയാള്‍ക്ക് തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഓണ്‍ലൈന്‍ മീഡിയക്കാരുടെ തിക്കും തിരക്കും കാരണം മകന്‍ ചന്തുവിന് ദേഷ്യപ്പെടേണ്ടി വന്നിരുന്നു. വലിയ ചര്‍ച്ചയായി മാറിയതായിരുന്നു സംഭവം. മരണ വീട്ടില്‍ പോലും സ്വകാര്യതയേയും പേഴ്‌സണ്‍ സ്‌പേസിനേയും മാനിക്കാത്ത ഓണ്‍ലൈന്‍ മീഡിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ബാലന്‍ സിനിമയുടെ പ്രീമിയറിനെത്തിയ ചന്തുവിന്റെ വിഡിയോയും ചര്‍ച്ചയായിരിക്കുകയാണ്. അച്ഛന്‍ മരിച്ച് അധികനാള്‍ പിന്നിടും മുമ്പ് തന്നെ സിനിമ കാണാന്‍ വന്നുവെന്ന കുറ്റം ചാര്‍ത്തി ചന്തുവിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഡിയോയുടെ കമന്റുകളില്‍ താരത്തിനെതിര കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവുമൊക്കെ ചൊരിയുകയാണ് സോഷ്യല്‍ മീഡിയ.

'അച്ഛന്‍ മരിച്ചതിന്റെ ഒരു പ്രശ്‌നവും ആശാന് ഇല്ല, ആ നല്ല മനുഷ്യന്റെ മകന്‍ ആയിരിക്കും. പക്ഷെ ഇവന്‍ നല്ല മകനോ മനുഷ്യനോ അല്ല, എന്നാലും ഇത്ര പെട്ടെന്ന്. അപ്പോ ഇവനൊന്നും അച്ഛനോട് റിയല്‍ സ്‌നേഹം ഇല്ലേ?, അച്ഛന്‍ മരിച്ചിട്ട് 16 കഴിഞ്ഞോ എന്തോ? നല്ല മകന്‍, ഡാ 16 എങ്കിലും കഴിയട്ടെ, അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ ഇതൊക്കെ, അച്ഛന്‍ മരിച്ചു കിടന്നപ്പോള്‍ അവന്റെ പട്ടി ഷോ കണ്ടതാ.. ആളുകളെ നിയന്ത്രിക്കാന്‍ അവന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളോ. മാറ്റാരെയെങ്കിലും കൊണ്ടു നിയന്ത്രിക്കാമായിരുന്നു' എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

എന്നാല്‍ നടന് പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്. 'കമന്റ് ബോക്‌സില്‍ അവനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ ഒക്കെ എവിടെയെങ്കിലും എത്തിയോ എന്ന് ഓര്‍ക്കുന്നത് നല്ലത് ആണ്. ശരിക്കും നിങ്ങള്‍ ആണ് വിഡ്ഢികളും ഊളകളും' എന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്.

സിനിമ എന്നു പറയുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്. നമ്മളില്‍ എത്രപേര്‍ കുടുംബത്തില്‍ ഒരു മരണം ഉണ്ടായാല്‍ 16 കഴിയുന്നതുവരെ ജോലിക്ക് പോകാതെ ഇരിക്കും? എന്നാണ് നടനെ പിന്തുണച്ചെത്തുന്നവര്‍ ചോദിക്കുന്നത്. അച്ഛന്‍ മരിച്ചു എന്നുള്ളതുകൊണ്ട് ചന്തു കാലങ്ങളോളം വീട്ടില്‍ കുത്തിയിരിക്കണം എന്നാണോ ? അയാള്‍ ഒരു അഭിനേതാവ് ആണ്. അഭിനയം അദ്ദേഹത്തിന്റെ ജോലിയാണ്. അത് ചെയ്താലേ ഉപജീവനം നടക്കൂവെന്നും അവര്‍ പറയുന്നു.

ചന്തുവിനെ വിമർശിക്കുന്നവർക്ക് സലിം കുമാറിനോട് ഉള്ളതിനേക്കാള്‍ ആയിരം ഇരട്ടി സ്‌നേഹം ഉണ്ടാകുക അയാള്‍ക്ക് തന്നെയാണെന്നും ആരാധകര്‍ പറയുന്നു. ചന്തുവിന് ഉണ്ടായ നഷ്ടം മറ്റാര്‍ക്കും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ വിമർശിക്കുന്നവരോട്, എന്തിനാണ് ഈ കപട കണ്ണീരൊഴുക്കല്‍ എന്നും അനുകൂലിച്ചെത്തുന്നവര്‍ ചോദിക്കുന്നു.

Chandu Salim Kumar faces the wrath of social media for attending a movie screening soon after his father's death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ

ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം